മുംബൈ: ഐപിഎല്ലില്‍ വെള്ളിയാഴ്ച വാങ്കടെയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആറ് വിക്കറ്റിന് കീഴടക്കി. ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ അനായാസമാണ് വിജയലക്ഷ്യത്തിലെത്തിയത്.
മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയും ചെന്നൈയും മൂന്നാം ജയവുമാണിത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത് ശര്‍മ (50), പൊള്ളാര്‍ഡ് (64) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. പതനത്തോടെയായിരുന്നു തുടക്കം. 12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്. 57ല്‍ നില്‍ക്കെ നാലാവിക്കറ്റും പോയി.
അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മ – പൊള്ളാര്‍ഡ് സഖ്യത്തിന്റെ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുംബൈയെ രക്ഷിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ വെടിക്കെട്ടോടെ ബാറ്റിംഗ് തുടങ്ങി. 7.2 ഓവറില്‍ ടീം സ്‌കോര്‍ 109ല്‍ നില്‍ക്കെയാണ് ചെന്നൈയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്, മക്കല്ലം (20 പന്തില്‍ 46). 115ല്‍ രണ്ടാം വിക്കറ്റ് പോയെങ്കിലും വെടിക്കെട്ട് തുടര്‍ന്നു, സ്മിത്ത് (30 പന്തില്‍ 62). നാല് വിക്കറ്റ് നഷ്ടത്തില്‍ 20 പന്ത് ബാക്കി നിര്‍ത്തി അവര്‍ ലക്ഷ്യത്തിലെത്തി. സുരേഷ് റെയ്‌ന 29 പന്തില്‍ 43 റണ്‍സെടുത്തു. ചെന്നൈയ്‌ക്ക് വേണ്ടി നെഹ്‌റ മൂന്നും, ബ്രാവോ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: