തൃശൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ് ജില്ലക്ക് പ്രതീക്ഷയുടെ സിഗ്നല്‍. റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് അവതരണം ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏറെ മാറ്റങ്ങള്‍ വഴി തെളിയിക്കും.
കഴിഞ്ഞ കുറെ കാലങ്ങളായി നിരവധി പ്രഖ്യപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റുകളായിരുന്നെങ്കില്‍ ഇത്തവണ അത്തരത്തില്‍ യാത്രക്കാര്‍ക്ക് ഉപകാര പ്രദമായ രീതിയിലുള്ള പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. തൃശൂര്‍ സ്റ്റേഷന്‍ എ വണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ നിലവിലെ ബജറ്റ്് പ്രഖ്യാപനങ്ങളിലുടെ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് പറയുന്നു.
ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിനെ വികസന പാതയിലേക്ക് എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഗുരുവായൂര്‍-തിരുന്നാവായ പാതക്ക് ഒരു കോടി രൂപ നീക്കി വെച്ചിരിക്കുന്നത്.
അതോടൊപ്പം ജില്ലയിലെ മറ്റ് പ്രധാന സ്റ്റേഷനുകളായ ഇരിങ്ങാലക്കുട,ചാലക്കുടി,വടക്കാഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലും വരും നാളുകളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാന്‍ സാധിക്കും. രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും വികസനം എത്തിക്കുന്നതിനായി തുക മാറ്റി വെച്ചിട്ടുണ്ട്. അത് പ്രകാരം ജില്ലയിലെ സ്റ്റേഷനുകളിലേക്കും ഇതിന്റെ വിഹിതം എത്തുമെന്ന് റെയില്‍ അധികൃതര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റ് എറെ മികച്ചതാണെന്ന് റെയില്‍വേയിലെ സ്ഥീരം യാത്രക്കാരിയായ ഒല്ലൂര്‍ സ്വദേശിനിയും ബാങ്ക് ഉദ്യോഗസ്ഥയുമായ വിനിത പറഞ്ഞു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാതെ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് കേന്ദ്രമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് ഐടി സ്‌പെഷലിസ്റ്റ് വേണുഗോപാല്‍ പറഞ്ഞു. റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ വിലയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: