ചാലക്കുടി: പാലിയേക്കരിയിലെ ടോള്‍ പ്രശ്‌നത്തിന് ഉടനെ തന്നെ ശാശ്വത പരിഹാരം കാണുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.ബിജെപി കൊരട്ടി പഞ്ചായത്ത് സമിതി സംഘടിപ്പിച്ച വിജയദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളെ കൊള്ളയടിക്കാത്ത,ജനോപകാര പ്രദമായ പുതിയ ടോള്‍ നയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു വരികയാണ്.
പുതിയ ടോള്‍ പിരിവ് നിയമം പ്രഖ്യാപിക്കുന്നതോടെ പാലിയേക്കരയടക്കമുള്ള ടോളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാക്കുന്നതാണ്. ഈ വിഷയം കേന്ദ്ര ഗതാഗത മന്ത്രി നിധില്‍ ഗഡ്ഗരിയെ കണ്ട് ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസമായ,ജനപോകരപ്രദമായ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.എന്നാല്‍ ഈ ഗുണങ്ങള്‍ ഇവിടെ ജനങ്ങളില്‍ എത്തിക്കാത്തിരിക്കുവാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നു മുരളീധരന്‍ പറഞ്ഞു.
കൊരട്ടിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണുവാനായി ഇവിടെ സിഗ്നല്‍ സ്ഥാപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ സമരത്തെ തുടര്‍ന്ന് സിഗ്നല്‍ സ്ഥാപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്തിന്റെ വിജയാഘോഷിക്കുകയായിരുന്നു.ചടങ്ങില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ജി.സത്യാപാലന്‍ അദ്ധ്യഷത വഹിച്ചു.ചടങ്ങില്‍ വെച്ച് സമരത്തില്‍ പങ്കെടുത്ത് നിരാഹാരം അനുഷ്ഠിച്ച ആറ് വനിതകള്‍,ഒരു വിദ്യാര്‍ത്ഥി,അടക്കം 66 പേര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എ,നാഗേഷ്,ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്,ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്,ദേശീയ സമിതിയംഗം പി.എസ്.ശ്രീരാമന്‍, കെ.ജി.സുന്ദരന്‍,ജില്ലാ ട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി,എറണാക്കുളം ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി.ജനറല്‍ സെക്രട്ടറിമാരായ കെ.എ.സുരേഷ്.ബൈജു ശ്രീപൂരം,രാജീവ്
ഉപ്പത്ത്,കെ.വി.അശോക്,കുമാര്‍,ഡെന്നിജോസ്,കെ.പി.ജോര്‍ജ്ജ്, ടി.എസ്.മുകേഷ്,അഡ്വ.സുധീര്‍ബേബി,സര്‍ജിസാരന്‍,സി.ആര്‍.അജേഷ്,ടി.എന്‍.അശോകന്‍,തുടങ്ങിയവര്‍ സംസാരിച്ചു.
വിജയദിന സമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.കാവടി,ശിങ്കാരി മേളം എന്നിവ പ്രകടനത്തിന് മാറ്റ് കൂടി.അവസാനം പായസ വിതരണവും, വെടിക്കെട്ടും ഉണ്ടായിരുന്നു.പ്രകടനത്തിന് അഡ്വ.സജികുറുപ്പ്,അമല്‍രാജ്,കെ.വി.അയ്യപ്പന്‍,ടി.പിസന്തോഷ്,വി.കെ.തങ്കച്ചന്‍,മായഉദയകൂമാര്‍,ശ്രീകല മണിക്ണഠന്‍,ജിജിജൈജൂ,കോമളം വിജയന്‍,കെ.സി.ശ്രീജിത്ത്.ടി.വി.പ്രജിത്,തുടങ്ങിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: