Categories: Entertainment

തകഴിയുടെ കൃഷിക്കാരന്‍ സിനിമയാവുന്നു

Published by

കൊച്ചി: വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കൃഷിക്കാരന്‍ എന്ന പ്രശസ്ത ചെറുകഥ സിനിമയാകുന്നു. കൃഷ്ണപ്രിയ ക്രിയേഷന്‍സിനു വേണ്ടി അഡ്വ. കെ. വി. ഗണേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രംഎന്‍. എന്‍. ബൈജു സംവിധാനം ചെയ്യുന്നു.

1950 കളില്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ പിറന്ന നാട് ’എന്ന ചെറുകഥാ സമാഹാരത്തിലെ പ്രസിദ്ധമായ ചെറുകഥയാണ് കൃഷിക്കാരന്‍. മണ്ണും, മനുഷ്യനും തമ്മിലുള്ള ബന്ധം പറയുന്ന ഈ കഥ കുട്ടനാടിന്റെ മാറിപ്പോകുന്ന കൃഷിരീതികളെക്കുറിച്ചുള്ള നേര്‍ക്കാഴ്ചയായിരുന്നു. ഇതിലെ ശക്തമായ കേശവന്‍ നായര്‍ എന്ന കൃഷിക്കാരനെ നെടുമുടി വേണു അവതരിപ്പിക്കുന്നു.

തിരക്കഥ-ഡോ. പി. കെ ഭാഗ്യലക്ഷ്മി, ഗാനങ്ങള്‍-വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ബൈജു വര്‍ഗ്ഗീസ്, മധു അമ്പലപ്പുഴ, സംഗീതം-വിധു ആലപ്പുഴ, ആലാപനം-എം.ജി. ശ്രീകുമാര്‍, സുദീപ് കുമാര്‍, ബിജു നാരായണന്‍, ദിവീഷ് ഭാരതി. പിആര്‍ഒ-അയ്മനം സാജന്‍.

നെടുമുടി വേണു, അംബികാ മോഹന്‍, പി. ജയപ്രകാശ്, പ്രൊഫ. നെടുമുടി ഹരികുമാര്‍, ഗണേഷ് കൃഷ്ണ, ദേവദത്ത്, ജി. പുറക്കാട്, സറീന വഹാബ്, വിദ്യാ ജോസ്, ദൃശ്യ അനില്‍ എന്നിവര്‍ അഭിനയിക്കുന്നു.

ജനുവരി 26-ാം തീയതി തകഴി സ്മാരക കേന്ദ്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഫെബ്രുവരി ആദ്യം ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by