ശബരിമല: അയ്യപ്പ സന്നിധിയിലെത്തുന്നവര്‍ ആചാരം കോട്ടം കൂടാതെ കാത്ത് സൂക്ഷിക്കണമെന്ന് മാളികപ്പുറം മേല്‍ശാന്തി എസ് . കേശവന്‍ നമ്പൂതിരി. ഭഗവതിക്കുള്ളത് സമര്‍പ്പണമാകണം. മാളികപ്പുറത്തെത്തുന്ന ഭക്തര്‍ മഞ്ഞള്‍ പൊടിയും ഭസ്മവും വാരി വിതറുന്നതും ശ്രീകോവിലിന് മുകളില്‍ ഉടയാടകള്‍ എറിയുന്നതും എടുക്കുന്നതുമെല്ലാം ആചാര വിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഭക്തര്‍ ക്ഷേത്രത്തിന് അശുദ്ധി വരുത്തുകയാണ് ചെയ്യുന്നത്.
ഭക്തര്‍ എല്ലാം ദേവിക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. തന്ത്രിയോ മേല്‍ശാന്തിയോ ആണ് അഭിഷേകം ചെയ്യേണ്ടത്. ശ്രീകോവിലിന് മുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന കാര്യം പോലും ഭക്തര്‍ അനുസരിക്കുന്നില്ല. ഇതൊക്കെ കാണുമ്പോള്‍ വളരെയധികം വേദനയുണ്ടെന്ന് കേശവന്‍ നമ്പൂതിരി പറഞ്ഞു. പുണ്യവും പാപവും ചുമന്ന് ക്ഷേത്ര സന്നിധിയിലെത്തി വീണ്ടും പാപം ചെയ്യുകയാണ്.
ആചാരങ്ങള്‍ക്കനുസൃതമായി വേണം ഭക്തര്‍ പെരുമാറേണ്ടതെന്ന് മേല്‍ശാന്തി ഓര്‍മിപ്പിച്ചു. ഭക്തര്‍ ഉടയാടകള്‍ ദേവിക്ക് സമര്‍പ്പിച്ചാല്‍ മതി. അത് വലിച്ചെറിയാനുള്ളതല്ല. വൃത്തിയുള്ളിടത്തെ ഐശ്വര്യമുള്ളു. ഭക്തി ഉള്ളിടത്തെ അയ്യപ്പന്റെ കടാക്ഷമുള്ളു, ഭക്ത ജനങ്ങള്‍ ഇതെപ്പോഴും ഓര്‍ക്കണമെന്ന് കേശവന്‍ നമ്പൂതിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: