Categories: Idukki

വാഗമണില്‍ ടൂറിസ്റ്റുകളും കച്ചവടക്കാരും ഏറ്റുമുട്ടി; അഞ്ച് പേര്‍ അറസ്റ്റില്‍

Published by

വാഗമണ്‍ : കടയില്‍

നിന്നും പാവയെ എടുത്ത് ഒളിപ്പിച്ച് വച്ചതിനെ ചൊല്ലി തര്‍ക്കം, വാഗമണില്‍ ടൂറിസ്റ്റുകളും വ്യാപാരികളും തമ്മില്‍ പൊരിഞ്ഞ അടി. അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. കൊല്ലത്തുനിന്ന് വാഗമണിലെത്തിയ സംഘം പൈന്‍വാലിക്ക് സമീപത്തെ കടയില്‍ നിന്നും പാവയെടുത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഇത് കടയുടമ കണ്ട് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസ് എത്തിയപ്പോഴേയ്‌ക്കും രംഗം ശാന്തമായി. പരസ്പരം പ്രശ്‌നം പറഞ്ഞ് തീര്‍ത്തെന്നും പരാതിയില്ലെന്നും ഇരുകൂട്ടരും പോലീസിനെ അറിയിച്ചു. എ.എസ്.ഐ. തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് കൊല്ലം സ്വദേശി വിനീഷ്, തിരുവനന്തപുരം സ്വദേശി വിനോദ്കുമാര്‍, പത്തനംതിട്ട സ്വദേശി വിജി വിശ്വനാഥ്, വാഗമണിലെ വ്യാപാരികളായ ജവഹര്‍, ഗിരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by