Categories: Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 101

Published by

148: പടുതമഃ?- ഏറ്റവും സമര്‍ഥന്‍. വടുരൂ പം സ്വീകരിച്ച ഭഗവാന്റെ സാമര്‍ഥ്യം അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ കാണാം. നിരായുധനായ ബ്രഹ്മചാരി മഹാബലിയെ കീഴടക്കാന്‍ പുറപ്പെട്ടു.

149. മഹാബലിബലധ്വംസീ – മഹാബലിയുടെ ബലത്തെ ധ്വംസിക്കാന്‍. മഹാബലി ത്രൈലോക്യാധിപതിയായിരുന്നു. ഒരു വാമനനായ വടുവിന്റെ രൂപത്തില്‍ നിരായുധനായാണ്‌ ഭഗവാന്‍ മഹാബലിയുടെ ബലം നശിപ്പിച്ചത്‌. അതുകൊണ്ടാണ്‌ പടുതമന്‍ എന്ന്‌ മുന്‍നാമത്തില്‍ പ്രശംസിച്ചത്‌. പ്രഹ്ലാദന്റെ പരമ്പരയില്‍പ്പെട്ടവരെ വധിക്കുകയില്ലെന്ന്‌ തീരുമാനിച്ചിരുന്നതുകൊണ്ട്‌ ശക്തിനേടിയ മഹാബലിയെ വധിക്കാ നോ കീഴ്പ്പെടുത്താ നോ കഴിവുള്ള മറ്റാരുമില്ല അതുകൊണ്ട്‌ വടുരൂപിയായ പടുതമന്‍ തന്ത്രമുപയോഗിച്ചാണ്‌ മഹാബലിയു ടെ ബലം ധ്വംസിച്ചത്‌.

വടു രൂപിയായ ഭഗവാന്‍ മഹാബലിയുടെ ബലം ധ്വംസിക്കാന്‍ പുറപ്പെട്ടകാലത്ത്‌ മഹാബലി നര്‍മദാനദിയുടെ വടക്കേക്കരയില്‍ ഉണ്ടാക്കിയ യാഗശാലയില്‍ അശ്വമേധയാഗത്തി ല്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. വാമനരൂപിയായ ഭഗവാന്‍ യാഗശാലയിലേക്ക്‌ കടന്നുചെന്നു. വാമനന്റെ തേജോമയമായ രൂപം കണ്ട്‌ ശുക്രമഹര്‍ഷി തുടങ്ങിയര്‍ ബഹുമാനത്തോടെ അദ്ദേഹത്തെ സ്വീകരിച്ച്‌ മഹാബലിയുടെ അടുക്കലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ധര്‍മിഷ്ഠനായ ദൈത്യരാജന്‍ ഭക്തിയോടെ വാമനനെ സ്വീകരിച്ച്‌ കാല്‍കഴുകിച്ച്‌ തീര്‍ഥമായ ആ ജലം ശിരസ്സിലണിഞ്ഞു. കൈകൂപ്പിക്കൊണ്ട്‌ ലോകാധിപതിയായ മഹാബലി വാമനനോട്‌ “ബ്രാഹ്മണകുമാരാ, അങ്ങ്‌ എന്നില്‍ നിന്ന്‌ എന്താണാഗ്രഹിക്കുന്നത്‌? ധനമോ ഭക്ഷണമോ ഭൂമിയോ ഭവനമോ? എന്തുതന്നെയാണ്‌ ആഗ്രഹമെങ്കിലും എല്ലാം ഞാന്‍ അങ്ങേക്ക്‌ ദാനം ചെയ്യുന്നു.” എന്ന്‌ വിനീതനായി വാക്കു കൊടുത്തു. “മൂന്നടി മണ്ണുമാത്രമേ എനിക്കാവശ്യമുള്ളൂ” എന്ന്‌ വാമനന്‍ വളരെ വിനയത്തോടെ അപേക്ഷിച്ചു. “വിശ്വേശ്വരനായ എന്നോട്‌ വെറും മൂന്നടി മണ്ണാണോ ചോദിക്കുന്നത്‌? നീ ബുദ്ധി ഉറയ്‌ക്കാത്ത ബാലകനാണ്‌. ഭൂമി മുഴുവന്‍ ചോദിക്കൂ” എന്ന്‌ അഹങ്കാരത്തോടെ പറഞ്ഞ മഹാബലിയോട്‌ “മൂന്നടി മണ്ണുകൊണ്ട്‌ തൃപ്തിപ്പെടാത്തവന്‍ ഭൂമി മുഴുവന്‍ കിട്ടിയാലും സന്തോഷിക്കുകയില്ല” എന്ന്‌ വാമനന്‍ മറുപടി പറഞ്ഞു. മഹാബലി ഉദകപൂര്‍വ്വം ദാനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അസുരഗുരുവായ ശുക്രമഹര്‍ഷി “അരുത്‌, ഇത്‌ സാക്ഷാല്‍ മഹാവിഷ്ണുവാണ്‌” എന്നുപറഞ്ഞു. ബലിയെ തടയാന്‍ ശ്രമിച്ചു. “ഭഗവാന്‍ എന്നോട്‌ യാചിക്കുന്നെങ്കില്‍ ഞാന്‍ ധന്യനാണ്‌. ഞാന്‍ തീര്‍ച്ചയായും കൊടുക്കും.” എ ന്നു പറഞ്ഞുകൊണ്ട്‌ ദൈ ത്യരാജന്‍ തന്റെ സര്‍വസ്വവും എന്ന സങ്കല്‍പ്പത്തോടെ ഉദകപൂര്‍വമായി ദാനം നടത്തി. അലോകസാധാരണമായ ധര്‍മനിഷ്ഠയും ത്യാഗവും കൊ ണ്ട്‌ ദേവന്മാരും ഋഷിമാ രും സന്തോഷത്തോടെ മ ഹാബലിക്കുമേല്‍ പൂമഴ പൊഴിക്കവേ ഭഗവാന്റെ വടുരൂപം വലുതാകാന്‍ തുടങ്ങി. ലോകത്തെയാ കെ അദ്ഭുതപ്പെടുത്തി ക്കൊണ്ട്‌ വലുതാകാന്‍ തുടങ്ങിയ ആ രൂപം ബ്ര ഹ്മാണ്ഡങ്ങളെ അതിക്രമിച്ച്‌ വളര്‍ന്നു. ത്രിവിക്രമനായി വളര്‍ന്നുവരാന്‍ രണ്ടടികൊണ്ട്‌ സകലഭവനങ്ങളും അളന്നുകഴിഞ്ഞ്‌ “നീ വിശ്വേശ്വരനാണല്ലോ മൂന്നാമത്തെ അടിവയ്‌ക്കാന്‍ സ്ഥലം തരിക” എന്ന്‌ പരിഹാസത്തോടെ പറഞ്ഞപ്പോള്‍ “ഭഗവാനേ, മൂന്നാമത്തെ അ ടി എന്റെ മൂര്‍ദ്ധാവില്‍ വയ്‌ക്കണമേ” എന്ന്‌ മഹാബലി വിനയത്തോടെ അപേക്ഷിച്ചു. അപ്പള്‍ അവിടെയെത്തിയ പ്രഹ്ലാദന്‍ തന്റെ പൗത്രന്റെ ധര്‍മനിഷ്ഠയെ ബഹുമാനിച്ചുകൊണ്ട്‌ ഭഗവാനെ സ്തുതിച്ചു. ഭഗവാന്‍ മഹാബലിയെ അഭിനന്ദിച്ച്സുതലം എന്ന ലോകത്തിന്റെ ആധിപത്യവും പില്‍ക്കാലത്ത്‌ ഇന്ദ്രപദവിയും ഒടുവില്‍ സായൂജ്യമോക്ഷവും ഉണ്ടാകുമെന്ന്‌ അനുഗ്രഹിച്ചു. മഹാബലിയുടെ ധര്‍മനിഷ്ഠയെത്തന്നെയാണ്‌ മഹാബലിയുടെ ബലം നശിപ്പിക്കാന്‍ ഉപയോഗിച്ചത്‌. ആ സാമര്‍ഥ്യത്തെ മുന്‍നിറുത്തിയാണ്‌ പടുതമഃ എന്ന നാമം മുമ്പ്‌ ഉപയോഗിച്ചത്‌.

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by