Categories: World

കലാപം: ഹോംസില്‍ നിന്നു സുരക്ഷിതമായി പുറത്തു പോകാനനുവദിക്കും

Published by

ജനീവ: ആഭ്യന്തര കലാപം രൂക്ഷമായ ഹോംസ് നഗരത്തില്‍ നിന്നു സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തു പോകാന്‍ അനുവദിക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി .

ഐക്യരാഷ്‌ട്ര സഭാ പ്രതിനിധികളുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് സര്‍ക്കാരിന്റെ വാഗ്ദാനം .എന്നാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാരും വിമതരും ഇതുവരെ തയാറായിട്ടില്ല .

ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയ്‌ക്ക് ഇരുപക്ഷവും തയാറാവാത്ത സാഹചര്യത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ പ്രതിനിധി ലക്ദര്‍ ഇബ്രാഹീമി സര്‍ക്കാര്‍ പ്രതിനിധികളും വിമതരുമായി പ്രത്യേകം നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാരിന്റെ വിട്ടു വീഴ്ച .

തല്‍ക്കാലം വെടി നിര്‍ത്തലിനു തയാറാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഹോംസ് നഗരത്തില്‍ നിന്നു സുരക്ഷിതമായി പോകാമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി . കലാപ മേഖലകളില്‍ പെട്ടു പോയ സാധാരണ പൗരന്മാരെയും സുരക്ഷിതമായി പുറത്തേക്കു കൊണ്ടു പോകുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി ഫയ്‌സല്‍ മെക്ദാദ് പറഞ്ഞു .

പുറത്തേക്കു വരുന്നവര്‍ക്കു മരുന്നുകളും ഭക്ഷണവും അഭയകേന്ദ്രവും നല്‍കാനും സര്‍ക്കാര്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by