Categories: Kasargod

യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗത്തിന്‌ നേരെ ലീഗ്‌ അക്രമം

Published by

പരവനടുക്കം: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗം രാജേഷിന്‌ ലീഗ്‌ – എന്‍ഡിഎഫ്‌ അക്രമത്തില്‍ പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ റവന്യൂ ജില്ല കായികമേള നടക്കുന്ന പരവനടുക്കം ചെമ്മനാട്‌ ഗവണ്‍മെണ്റ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂളിന്‌ പുറത്ത്‌ വെച്ച്‌ മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പരവനടുക്കത്തെ ലീഗ്‌ – എന്‍ഡിഎഫ്‌ സംഘത്തിലെ അംഗങ്ങളായ മുഹമ്മദ്‌ ജസീല്‍, അബ്ദുള്‍ ജസീര്‍, നജീര്‍, തസ്ളിം, അബ്ദുള്‍ ബഷീര്‍, അറഫാത്ത്‌, ഉമ്മര്‍, സുഹൈല്‍, അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അക്രമം നടന്നത്‌. ജലീല്‍ എന്നയാളുടെ കടയിലാണ്‌ ഇവര്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്നത്‌. കാസര്‍കോട്‌ ടൗണ്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. യൂത്ത്‌ ലീഗ്‌ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച്‌ കാസര്‍കോടും പരിസരപ്രദേശങ്ങളിലും ലീഗ്‌ നേതൃത്വത്തിന്‌ കീഴില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts