അജ്മേര്‍-ഖണ്ഡവാ ലൈനില്‍ ചിത്തോഡ്ഗഢ് എന്ന സറ്റേഷനുണ്ട്. ചിത്തൗഡ് ഭാരതത്തിന്റെ വീരതീര്‍ത്ഥമാണ്. സതീതീര്‍ത്ഥമാണ്. മീരാബായി നിമിത്തം ഭക്തിതീര്‍ത്ഥവുമാണ്. ഇവിടത്തെ ഓരോ തരിമണലും വീരന്മാരുടെ ബലിദാനം നിമിത്തവും സതികളുടെ രക്തംനിമിത്തവും നനയ്‌ക്കപ്പെട്ടതാണ്.
ചിത്തൗഡ് ദുര്‍ഗ്ഗം സ്റ്റേഷനില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ്. വഴിക്ക് ഒരു നദിയുണ്ട്. കോട്ടയില്‍ കടക്കാരന്‍ ഒരു മാര്‍ഗമേയുള്ളൂ.കോട്ടയ്‌ക്കുള്ളില്‍ നാലു കൈകളുള്ള ദേവിയുടെ ക്ഷേത്രമുണ്ട്. ചതുര്‍ഭുജനായ ശ്രീരഘുനാഥന്റെ ക്ഷേത്രവുമുണ്ട്. ഈ മാതിരി ക്ഷേത്രം രാജ്യത്ത് ഇതൊന്നുമാത്രമേയുള്ളൂ. മഹാറാണ പ്രതാപന്റെ ജന്മസ്ഥലം, മീരാക്ഷേത്രം, റാണിപത്മിനിയുടെ കൊട്ടാരം, പന്നാ ധാത്രിയുടെ വസതി, കീര്‍ത്തിസ്തംഭം, ജടാശങ്കര്‍ക്ഷേത്രം, ഗോമുഖ്, കുണ്ഡം, സതിമാരുടെ ആസ്ഥാനങ്ങള്‍, കാളികാക്ഷേത്രം ഇവയെല്ലാം കാണേണ്ടവതന്നെയാണ്. മീരാബായിയുടെ ഗിരിധരഗോപാലക്ഷേത്രത്തിനടുത്താണ് ദേവീക്ഷേത്രം. കോട്ടയില്‍ ജയ്മന്‍ഡ ഫത്തയുടെ ബലിദാനസ്മാരകസ്ഥലം കാണാം. ഭക്തോത്തമനായ ശ്രീഭവനജിയുടെ ആരാധ്യദേവതയാണ് ചതുര്‍ഭുദരഘുനാഥന്‍. അവിടെത്തന്നെ ശ്രീമുരലേശ്വര ശിവക്ഷേത്രവും ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: