Categories: Travel

നാഥദ്വാരയിലെ പ്രധാനക്ഷേത്രങ്ങള്‍

Published by

മാര്‍വാഡ്‌-മാവലി റെയില്‍വേ ലൈനില്‍ നാഥദ്വാര ഒരുറോഡ്‌ സ്റ്റേഷനാണ്‌. അവിടെനിന്ന്‌ പന്ത്രണ്ടുകിലോമീറ്റര്‍ അകലെയാണ്‌ നാഥദ്വാരനഗരം. ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്‌. ശ്രീനാഥന്റെ ക്ഷേത്രമാണ്‌ ഇവിടത്തെ മുഖ്യക്ഷേത്രം. ഇതുവല്ലഭാചാര്യസമ്പ്രദായത്തിലുള്ള പ്രധാന പീഠമാണ്‌. നഗരത്തിനടുത്താണ്‌ ബനാസ്‌ നദി.ശ്രീനാഥപൂജ വളരെയേറെ ഭക്തിപൂര്‍വ്വമാണു നടത്തപ്പെടുന്നത്‌. ദര്‍ശസമയങ്ങളിലെല്ലാം ക്ഷേത്രം തുറക്കുന്നു. ഇവിടെ ക്ഷേത്രത്തിനു ചുറ്റുപാടുമായി നവനീതലാല്‌, വിഠലനാഥന്‍, കല്യാണരായര്‍, മദനമോഹന്‍, വനമാലീ, വീരാബായി-ഇവരുടെ ചെറിയ ക്ഷേത്രങ്ങളുണ്ട്‌. ശ്രീഹരിരായരുടെ ആസ്ഥാനവും ഇവിടെയുണ്ട്‌.ശ്രീനാഥന്റെ വിഗ്രഹം ഗോകുലത്തിലെ ഗോവര്‍ദ്ധനത്തില്‍ ശ്രീവല്ലഭാചാര്യരുടെ മുന്നില്‍ പ്രത്യക്ഷയായതാണ്‌. ഗോകുലത്തില്‍ യവനരുടെ ഉപദ്രവമുണ്ടാകുമെന്നു ശങ്കയുണ്ടായപ്പോള്‍ വിഗ്രഹം മേവാഡിലേക്കു കൊണ്ടുപോന്നു. അരയാല്‍ച്ചുവട്ടില്‍ ഇപ്പോഴത്തെ സ്ഥാനത്ത്‌ ആ വണ്ടിച്ചക്രങ്ങള്‍ ഭൂമിയില്‍ താഴ്‌ന്നുപോയി. അതിലാണ്‌ ശ്രീനാഥവിഗ്രഹമുണ്ടായിരുന്നത്‌. അതിനാല്‍ ഇവിടെ ശ്രീനാഥക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു.

കാങ്കരൗലി എന്നൊരു റെയില്‍വേ സ്റ്റേഷന്‍തന്നെയുണ്ട്‌. അവിടെനിന്ന്‌ നഗരത്തിലേക്ക്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌. നാഥദ്വാരയില്‍നിന്നു ബസ്മാര്‍ഗം പതിനെട്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌. സ്റ്റേഷനുസമീപവും നഗരത്തിലും ധര്‍മ്മശാലകളുണ്ട്‌.ഇവിടത്തെ പ്രധാനക്ഷേത്രം ദ്വാരകാധീശന്റേതാണ്‌. അംബരീഷമഹാരാജാവ്‌ ഇവിടെ ആരാധനടത്തിയിരുന്നതായി പറയുന്നു. ക്ഷേത്രത്തിനടുത്ത്‌ രായസാഗരമെന്ന ഒരു തടാകമുണ്ട്‌. കാങ്കരൗലിയില്‍ ഒരു ഗുഹയില്‍ ശിവക്ഷേത്രം കാണാം.കാങ്കരൗലിയില്‍നിന്ന്‌ ബസില്‍ പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെത്താം. വഴിയില്‍നിന്നകന്ന്‌ ഗ്രാമത്തില്‍ ചതുര്‍ഭുജന്റെ ക്ഷേത്രമുണ്ട്‌.നാഥദ്വാരയില്‍നിന്ന്‌ ഉദയപുരത്തിലേക്കുള്ള റോഡില്‍ ഉദയപുരത്തുനിന്ന്‌ ഇരുപതു കിലോമീറ്റര്‍ അകലെയാണ്‌ ഏകലിംഗന്‍. ഇവിടെ ധര്‍മ്മശാലയുണ്ട്‌.

ഏകലിംഗക്ഷേത്രമാണ്‌ ഇവിടത്തെ വലിയ ദേവാലയം. ഏകലിംഗവിഗ്രഹം നാലു മുഖമുള്ളതാണ്‌. ക്ഷേത്രത്തിന്റെ വിസ്താരമേറിയ മതില്‍ക്കകത്ത്‌ വളരെയധികം വലുതും ചെറുതുമായ ക്ഷേത്രങ്ങളുണ്ട്‌. ഇവയിലധികവും ശിവലിംഗങ്ങളാണ്‌.

ക്ഷേത്രത്തിനുസമീപംഇന്ദ്രസാഗരമെന്ന തടാകം കാണാം. ഈ സരോവരം വളരെ വലുതാണ്‌. അതിനടുത്ത്‌ ഗണേശന്‍, ലക്ഷ്മി, ഡുണ്ഡേശ്വരന്‍, ധാരേശ്വരന്‍ മുതലായവരുടെ ക്ഷേത്രങ്ങളുണ്ട്‌. ഏകലിംഗക്ഷേത്രത്തില്‍നിന്നു കുറച്ചകലെ വനവാസിനീദേവിയുടെ ക്ഷേത്രം നില്‍ക്കുന്നുണ്ട്‌.ഏകലിംഗദേവന്റെ മേവാഡിലെ റാണാമാരുടെ ആരാധ്യദേവതയാണ്‌. ഇപ്പോള്‍ കാണുന്നക്ഷേത്രം പുനരുദ്ധാരണം നടത്തിയത്‌ മഹാറാണ കുംഭാ എന്ന ആളാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts