Categories: World

ഭൂമിയുമായി സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി

Published by

കാലിഫോര്‍ണിയ: അറുനൂറു പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയുമായി സാദൃശ്യമുള്ള ഒരു ഗ്രഹം അമേരിക്കന്‍ ബഹിരാകാശ നിരീക്ഷകര്‍ കണ്ടെത്തി. കെപ്ലര്‍ 22ബി എന്ന ഈ ഗ്രഹം ഒരു നക്ഷത്രത്തിനു ചുറ്റും സൂര്യനെ ഭൂമിയെന്നപോലെ ഭ്രമണം ചെയ്യുകയാണ്‌. ഈ ഗ്രഹത്തില്‍ ജീവന്റെ നിലനില്‍പ്പിനാവശ്യമായ ജലമുണ്ടെന്ന്‌ കരുതപ്പെടുന്നു. ഭൂമിയുടെ രണ്ട്‌ മുതല്‍ നാല്‌ വരെ ഇരട്ടി വലുപ്പമുള്ള കെപ്ലര്‍ 22 ബിയില്‍ 22 ഡിഗ്രി സെല്‍ഷ്യസ്‌ ഊഷ്മാവുണ്ട്‌. നാസയിലെ കെപ്ലര്‍ ടെലസ്ക്കോപ്പ്‌ ഉപയോഗിച്ചാണ്‌ ഈ പുതിയ ഗ്രഹത്തെ കണ്ടെത്തിയത്‌. ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹമാണ്‌ കണ്ടുപിടിക്കപ്പെട്ടതെന്ന്‌ സാന്‍ജോസ്‌ സര്‍വകലാശാലയിലെ വാനനിരീക്ഷകനും ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനുമായ നടാലി ബെട്ടാല അഭിപ്രായപ്പെട്ടു. അമേരിക്കയിലെ വ്യോമനിരീക്ഷണകേന്ദ്രത്തില്‍ കെപ്ലര്‍ ടെലിസ്ക്കോപ്പ്‌ സ്ഥാപിച്ചിട്ട്‌ മൂന്നുവര്‍ഷമായി. ഏതാണ്ട്‌ 150000 നക്ഷത്രങ്ങളേയും താരാപഥങ്ങളേയും അതിലൂടെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by