Categories: Samskriti

നന്മ ആത്മാവിന്റെ മന്ത്രം

Published by

ഇന്നത്തെ കാലത്തെ ആളുകള്‍ നന്മയിലേക്കല്ല കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്‌. ഇവര്‍ ഇഷ്ടപ്പെടുന്നത്‌ പുറമേയുള്ള പകിട്ടാണ്‌. ഗ്ലാമര്‍ അഥവാ പുറമേയുള്ള പകിട്ടിനെ അന്തസ്സിന്റേ ലക്ഷണമായി കണ്ട്‌ മാധ്യമങ്ങള്‍ അതിന്‌ പ്രധാന്യം നല്‍കുന്നു. പുറമേയുള്ള വശ്യതയിലാണ്‌ സന്തോഷം കുടികൊള്ളുന്നത്‌ എന്ന്‌ ആളുകള്‍ തെറ്റിദ്ധരിക്കുന്നു. ആളുകള്‍ കണ്ണുമടച്ച്‌ വിശ്വസിക്കുന്ന ഈ കാര്യം ശരിയായ ഒന്നല്ല. ഈ തെറ്റിനെ മാധ്യമങ്ങള്‍ വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്നു. വളരെ സ്ത്രൂത്തിലാണ്‌ അവര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്‌. ഇന്നതെ ലോകത്തെ നയിക്കുന്നത്‌ ഇതുപോലെയുള്ള തെറ്റായ ധാരണകളാണ്‌.

മനുഷ്യന്റെ ബോധമനസ്സില്‍ ഒരു ഘടകങ്ങളുണ്ട്‌. ‘പുറമേ കാഴ്ചയില്‍ സന്തോഷമുണ്ടാകണം’ “അകമേ സന്തോഷമുണ്ടാകണം.” “നന്മകള്‍ ചെയ്തു ജീവിക്കണം.” നന്മകള്‍ ചെയ്തു ജീവിക്കുക.” എന്നതിനാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്‌. പലരും ഉള്ളില്‍ സന്തോഷമുണ്ടാകുന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌. അതിനാണ്‌ വില കല്‍പിക്കുന്നത്‌. സന്തോഷം അനുഭവപ്പെടുന്നതിനോടൊപ്പം നന്മകള്‍ ചെയ്തല്ല ജീവിക്കുന്നതെങ്കില്‍ മനുഷ്യന്‍ രോഗാവസ്ഥയിലെത്തുന്നു. അപ്പോള്‍ മരുന്നുകള്‍ കഴിക്കേണ്ടിവരും. മരുന്നുകള്‍ കഴിക്കുമ്പോള്‍ താല്‍ക്കാലിക ആശ്വസം മാത്രമേ ലഭിക്കുകയുള്ളൂ. അതിലൂടെ മൊത്തത്തിലുള്ള സൗഖ്യം നേടാന്‍ കഴിയുകയില്ല.

മറ്റുള്ളവരെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കാനായി ആളുകള്‍ പുറമെ സന്തോഷം അഭിനയിക്കുന്നു. നന്മ ചെയ്ത്‌ ജീവിക്കുന്നതിനേക്കാളും ഇക്കൂട്ടര്‍ പ്രാധാന്യം നല്‍കുന്നത്‌ അണിഞ്ഞൊരുങ്ങി സന്തോഷം അഭിനയിച്ച്‌ നടക്കുന്നതിനാണ്‌. ഇത്തരം ജീവിതത്തിലേക്ക്‌ നന്മകളും ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും. തങ്ങളെ മറ്റുള്ളവര്‍ പുകഴ്‌ത്തിപ്പറയാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. അവര്‍ ഇതില്‍ അഹങ്കരിക്കുന്നു. അഹം എന്ന ഭാവത്തിന്‌ പോഷണമേകുന്നത്‌ പുറമേയുള്ള പകിട്ട്‌ അഥവാ ഗ്ലാമരാണ്‌. അത്‌ പുറമേയുള്ള സന്തോഷത്തിന്‌ അലങ്കാരമേകുന്നു. ചുരുക്കത്തില്‍ വശ്യതയ്‌ക്കാണ്‌ ആളുകള്‍ കൂടുതല്‍ പ്രാധാന്യമേകുന്നത്‌.

മറ്റുള്ളവരുടെ മുമ്പില്‍ സന്തോഷം നടിക്കുന്നതിനുവേണ്ടി, നല്ലവരാകാന്‍ വേണ്ടി, ആഗ്രഹിക്കുന്ന സന്തോഷത്തെ ഉപേക്ഷിക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നു. ജീവിതത്തില്‍ നന്മകള്‍ നിറയ്‌ക്കാതെ പുറമെ സന്തോഷം നടിക്കുമ്പോള്‍ ജീവിതം സങ്കീര്‍ണ്ണമാകുന്നു. പുറമെയുള്ള വശത്യയെന്ന മായയ്‌ക്ക്‌ പിറകെയാണ്‌ ഈ ലോകം പായുന്നത്‌.

പുറമേ സന്തോഷം നടിച്ചില്ലെങ്കില്‍ മറ്റുള്ളവരോടൊപ്പം ജീവിതത്തിലെ മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കില്ല. പക്ഷേ ജയിച്ചിട്ടും ഒന്നും നേടുന്നുമില്ല. വിജയം കൈവരിച്ചിട്ടും ആളുകള്‍ സന്തോഷവാന്മാരാണോ? വിജം നേടിയവരില്‍ പലരുടേയും ജീവിതം ഇപ്പോഴും നരകതുല്യമായിരിക്കുന്നതിന്‌ എന്താണ്‌ കാരണം? ഉത്തരമിതാണ്‌. ശരിയായ സന്തോഷമെന്താണെന്ന്‌ അവര്‍ക്ക്‌ അറിയില്ല. സന്തോഷവാന്മാരായ ആളുകള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്‌ സന്തോഷവാന്മാര്‍ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നാണ്‌. അവര്‍ തിന്മയില്‍ പോലും നന്മ തിരയുന്നു. കാഴ്ചയിലെ സന്തോഷം എന്ന കാഴ്ചപ്പാട്‌ ഉള്‍ക്കൊള്ളാം. പക്ഷേ, അതുമാത്രമാണ്‌ എല്ലാം എന്ന്‌ ധരിക്കരുത്‌. നിങ്ങളാണ്‌ വസ്ത്രം ധരിക്കുന്നത്‌. നിങ്ങള്‍ വസ്ത്രമല്ല. താനെന്ന രൂപത്തില്‍ ബന്ധനസ്ഥനാകാതെ സന്തോഷവാനാകാന്‍ ശ്രമിക്കുക. മനസ്സില്‍ ഒരു രീതിയിലുള്ള ചന്തയും തീരുമാനങ്ങളുമില്ലാതെ മനസ്സിനെ ശൂന്യമാക്കുക. അകമേയുള്ള ശൂന്യതയാണ്‌ യഥാര്‍ത്ഥ സന്തോഷം.

തങ്ങളെക്കുറിച്ച്‌ മറ്റുള്ളവര്‍ നല്ലതുമാത്രമേ പറയാവൂ എന്നാണ്‌ ആളുകള്‍ ആഗ്രഹിക്കുന്നത്‌. തന്നെക്കുറിച്ച്‌ മറ്റുള്ളവര്‍ കുറ്റം പറയുന്നത്‌ കേള്‍ക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ഇതിനര്‍ത്ഥം നമ്മളെല്ലാം നല്ലതുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നതാണ്‌.

ഒരു നല്ല വ്യക്തിയാകണമെങ്കില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. തിന്മ ചെയ്താലും പ്രശ്നങ്ങളെ നേരിടേണ്ടവരും. പ്രശ്നങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട്‌ അവയ്‌ക്കെതിരെ തിരിയരുത്‌. പ്രശ്നങ്ങള്‍ ആസ്വദിക്കത്തക്കരീതിയില്‍ മനസ്സിനെ ഒഴുകുക്കു. ജിംനേഷ്യത്തില്‍ പോയി വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ത്തുകുളിച്ചാലും നമ്മളത്‌ ആസ്വദിക്കാറുണ്ടല്ലോ. ഇതേപോലെ പ്രശ്നങ്ങളെ ആസ്വദിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക.

സ്വന്തം ഫലം നല്‍കാന്‍ ആഗ്രഹിച്ചാല്‍ മാത്രമേ ഒരു വിത്തിന്‌ വളരാനാകൂ. അതേപോലെ നമ്മുടെ ഭൂതകാലത്തെ കുഴിച്ചുമൂടിയാല്‍ മാത്രമേ നമുക്ക്‌ പുതിയൊരുഭാവി ഉണ്ടാവുകയുള്ളൂ. നന്നായി ജീവിക്കുക എന്നതിനര്‍ത്ഥം നന്നായി മരിക്കുക എന്നുകൂടിയാണ്‌.

മണ്ണില്‍ ഒരു വിത്ത്‌ പാകിയാല്‍ ഈര്‍പ്പം, ചൂട്‌, വായു തുടങ്ങിയ അദൃശ്യമായ ശക്തികള്‍ വിത്തിനെ മുളയ്‌ക്കാന്‍ സഹായിക്കുന്നു. ഒരാള്‍ക്ക്‌ വിശ്വാസമുണ്ടാകണം. ജീവിതത്തില്‍ നന്മയില്‍ വിശ്വസിക്കണം. അപ്പോള്‍ അദൃശ്യശക്തികള്‍ നമ്മെ പ്രകാശത്തിലേക്ക്‌ നയിക്കും.

രാജാവും തത്വചിന്തകനും ദിവ്യന്റെയടുത്തെത്തി. തന്നെ നിരീക്ഷിച്ച്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദിവ്യന്‍ ഉപദേശിച്ചു. തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഒരു കാര്യം മനസ്സിലാക്കി. അതായത്‌ നന്മയുണ്ടായാല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുള്ളൂവെന്ന്‌. ഒരു വിത്തിന്‌ മുളയ്‌ക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അത്‌ നശിച്ചുപോകും. ബുദ്ധിയിലും പ്രവൃത്തിയിലും കരുണയുണ്ടാകണം. ഈ കരുണ അഥവാ നന്മ പ്രചരിപ്പിക്കുകയും വേണം.

– സ്വാമി സുഖബോധാനന്ദ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by