ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദു മതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു മതത്തിനെതിരെ മുന്‍വിധികളും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പുസ്തകങ്ങളിലുണ്ട്. മതന്യൂനപക്ഷങ്ങള്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നു.
അന്താരാഷ്‌ട്ര മത സ്വാതന്ത്യത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച യു.എസ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലാണിത്. രാജ്യത്തു മതമൗലികവാദം ശക്തമാകാനും തീവ്രവാദത്തിനു പിന്തുണയേറാനും ഭീകരവാദത്തോടു സന്ധിചെയ്യാനും കാരണമിതാണ്.
അധ്യാപനത്തിലെ വിവേചനം മതസ്വാതന്ത്ര്യം ദുര്‍ബലപ്പെടുത്തുന്നതായും രാജ്യസുസ്ഥിരതയ്‌ക്കും ആഗോള സുരക്ഷയ്‌ക്കും ഭീഷണി വളര്‍ത്തുന്നതായും കമ്മിഷന്‍ ചെയര്‍മാന്‍ ലിയൊനാര്‍ഡ് ലിയൊ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: