Categories: Kottayam

വടവാതൂറ്‍ മാലിന്യപ്രശ്നം സങ്കീര്‍ണ്ണമാകുന്നു

Published by

കോട്ടയം: വര്‍ഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന വടവാതൂറ്‍ മാലിന്യപ്രശ്നം വീണ്ടും സങ്കീര്‍ണ്ണമാകുന്നു. കോടതി ഉത്തരവ്‌ ലംഘിച്ച്‌ വടവാതൂരിലെ ഡംപിംഗ്‌ യാര്‍ഡില്‍ മാലിന്യം നിക്ഷേപിക്കാനുള്ള നഗരസഭയുടെ ശ്രമത്തിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്‌. മാലിന്യ വിരുദ്ധ ആക്ഷന്‍കൗണ്‍സിലിണ്റ്റെ നേതൃത്വത്തില്‍ നഗരസഭാനിലപാടിനെതിരെ ഇന്ന്‌ വിജയപുരം പഞ്ചായത്തില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌. രാവിലെ ൬മുതല്‍ വൈകിട്ട്‌൬വരെയാണ്‌ ഹര്‍ത്താല്‍. വ്യാപാര സ്ഥാപനങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. കെ.കെ.റോഡുവഴിയുള്ള വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിക്കില്ല. കോടതി ഉത്തരവ്‌ ലംഘിച്ച്‌ വടവാതൂരില്‍ കെട്ടിക്കിടക്കുന്ന രണ്ടരലക്ഷം ടണ്‍ മാലിന്യം രാംകി കമ്പനിയില്‍ സംസ്കരിക്കുന്നതിനുള്ള നഗരസഭാ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. പഞ്ചായത്തും പൊലൂഷന്‍കണ്‍ട്രോള്‍ ബോര്‍ഡും ലൈസന്‍സ്‌ നല്‍കാത്ത രാംകി കമ്പനി തുറന്ന്‌ പ്രവര്‍ത്തിക്കുന്നത്‌ പ്രതിഷേധാര്‍മാണ്‌. രാംകി കമ്പനിയും വടവാതൂരിലെ ഡംപിംഗ്‌ യാര്‍ഡും അടച്ചുപൂട്ടണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഡംപിംഗ്‌ യാര്‍ഡിണ്റ്റെ കസ്റ്റോഡിനായ ജില്ലാകളക്ടര്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍ സര്‍ക്കാരും കോടതിയും തയ്യാറാകണമന്നാണ്‌ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്‌. മാലിന്യസംസ്കരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ൧.൩൨ കോടി രൂപയാണ്‌ നഗരസഭ രാംകി കമ്പനിക്കു നല്‍കിയത്‌. ഇത്‌ കരാറുകളുടെ ലംഘനവും വാന്‍ അഴിമതിയുമാണ്‌. അമ്പതുലക്ഷം നഗരസഭ രാംകി കമ്പനിക്കു നല്‍കുമ്പോള്‍ അതിണ്റ്റെ പകുതി പണം തിരികെ നഗരസഭയിലെ അധികാരകേന്ദ്രങ്ങളിലേക്കുതന്നെ എത്തിച്ചേരുന്നു എന്നാണറിയുന്നത്‌. ഒരു ടണ്ണിന്‌ ൫൯൪രൂപ വീതം രാംകി കമ്പനിക്ക്‌ നല്‍കണമെന്നാണ്‌ കരാറിലെ വ്യവസ്ഥയെങ്കിലും നഗരസഭ നല്‍കിയ മാലിന്യത്തിലെ അളവിലും കൃത്രിമം നടന്നിട്ടുണ്ട്‌. വടവാതൂരിനു പരിസരത്തുള്ള പതിനൊന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളെ വരുന്ന വിദ്യാര്‍ത്ഥികളേയും പതിനയ്യായിരത്തോളം വരുന്ന പരിസരവാസികളെയും ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണ്‌ ഡംപിംഗ്‌ യാര്‍ഡുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌. പരിസര പ്രദേശങ്ങളിലെ ജലസ്രോതസുകളിലും മണ്ണിലും വായുവിലും എല്ലാം മാലിന്യത്തിണ്റ്റെ തോത്‌ അപകടകരമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്‌. കുടിവെള്ള സ്രോതസുകള്‍ മലിനമായതോടെ പ്രദേശത്ത്‌ മഞ്ഞപ്പിത്തം പടരുകയാണ്‌. ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും ഇവിടെ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‌ ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ ഹോള്‍സണ്‍ പീറ്റര്‍ പറഞ്ഞു. ഡംപിംഗ്‌ യാര്‍ഡിലെ ദുര്‍ഗന്ധം നാലു കിലോമീറ്റര്‍ അകലെയുള്ള തണ്റ്റെ പുതുപ്പള്ളിയിലെ വീട്ടില്‍ വരെ എത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുള്ളതാണ്‌. അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിനായി പ്രദേശത്തെ സ്കൂള്‍ കുട്ടികള്‍ ഒപ്പിട്ട പരാതി രാഷ്‌ട്രപതിക്ക്‌ നല്‍കുന്നതിനേപ്പറ്റി ആലോചിക്കും. എസി കാറുകളില്‍ യാത്രചെയ്യുന്ന രാഷ്‌ട്രീയ നേതൃത്വം വടവാതൂരിലെ ജനങ്ങളുടെ ദുരവസ്ഥ കാണുന്നില്ല. പത്രസമ്മേളനത്തില്‍ ജോയിണ്റ്റ്‌ കണ്‍വീനര്‍ കൊച്ചുമോന്‍ കാലായില്‍, തോമസ്‌ മുപ്പാത്തിയില്‍, ജോണ്‍ കുളത്തുങ്കല്‍, രതീഷ്‌ ടി.ആര്‍. എന്നിവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by