Categories: Kottayam

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published by

കോട്ടയം : ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിണ്റ്റെ ജില്ലാതല സമാപനപരിപാടികളോടനുബന്ധിച്ച്‌ നടക്കുന്ന സമ്മേളനം ഒക്ടോബര്‍ ൧൫ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ മൂന്നിന്‌ മാങ്ങാനം സെണ്റ്റ്‌ ജോണ്‍സ്‌ സി.എസ്‌.ഐ. ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും. കെ. അജിത്‌ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ സി.എഫ്‌. തോമസ്‌ എം.എല്‍.എ. വിദ്യാഭ്യാസ അവാര്‍ഡ്‌ ദാനം നിര്‍വ്വഹിക്കും. സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്‌ക്ക്‌ ൨.൩൦ന്‌ കളത്തിപ്പടി ബസ്‌ സ്റ്റോപ്പില്‍ നിന്നാരംഭിക്കുന്ന ഐക്യദാര്‍ഢ്യ സന്ദേശയാത്ര ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി.നായര്‍ ഫ്ളാഗ്‌ ഓഫ്‌ ചെയ്യും. എം.എല്‍.എ.മാരായ മോന്‍സ്‌ ജോസഫ്‌, കെ. സുരേഷ്‌ കുറുപ്പ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി. നായര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂറ്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ എന്‍. ജീവകുമാര്‍, ജോയി കൊറ്റത്തില്‍, ജെസ്സി ചാക്കോ, ശൈലജ സോമന്‍, ജെസിമോള്‍ മനോജ്‌, ജില്ലാ പഞ്ചായത്തംഗം എന്‍.ജെ. പ്രസാദ്‌, പളളം ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോണി ജോസഫ്‌, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജുകുട്ടി, ലിസിയമ്മ സണ്ണി, ഷൈല സജി, അംഗങ്ങളായ രജനി സന്തോഷ്‌, സുധീഷ്‌ പി.എസ്‌. എന്നിവര്‍ ആശംസ നേരും. പളളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ലതാകുമാരി സലിമോന്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. നജീം നന്ദിയും പറയും. മഹാത്മാഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ൧൬ വരെ രണ്ടാഴ്ചക്കാലം പട്ടികജാതി-വര്‍ക്ഷ വികസന വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ്‌ സാമൂഹ്യ ഐക്യാദാര്‍ഢ്യ പക്ഷാചരണം ആചരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by