Categories: Kottayam

ചരിത്രം ബാക്കി വച്ച ഗുഹ കാണികള്‍ക്ക്‌ അദ്ഭുതമായി

Published by

വാകത്താനം: തെങ്ങണ – മണര്‍കാട്‌ റോഡ്‌ അറ്റകുറ്റപ്പണിക്കായി കുഴിയെടുത്തപ്പോള്‍ കണ്ടെത്തിയ ഗുഹ ആയിരം വര്‍ഷത്തെ ചരിത്രപാരമ്പര്യം വിളിച്ചോതുന്നത്‌. തെക്കുംകൂറ്‍ രാജാക്കന്‍മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരിത്ര വിസ്മയം അനാവൃതമായപ്പോള്‍ കാഴാചക്കാരുടെ കൗതുകം വര്‍ദ്ധിച്ചു. തെക്കുംകൂറ്‍ രാജാക്കന്‍മാര്‍ കുറ്റവാളികള്‍ക്ക്‌ ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ്‌ തടവില്‍ പാര്‍പ്പിച്ചിരുന്ന തടവറയാണ്‌ ഈ ഗുഹ എന്ന്‌ കരുതപ്പെടുന്നു. ൨൦൦ ഓളം പേരെ ഒരേ സമയം പാര്‍പ്പിക്കാന്‍ തരത്തില്‍ അര്‍ദ്ധ വൃത്താകൃതിയിലാണ്‌ ഇതിണ്റ്റെ നിര്‍മ്മാണ വൈദഗ്ദ്യം. ഇവിടെ പാര്‍പ്പിക്കുന്ന കുറ്റവാളികളെ ഞാലിയാകുഴിക്കു സമീപമുള്ള തൂക്കുമരത്തില്‍ ഞാത്തി കൊല്ലുകയാണ്‌ പതിവ്‌. ഇതുകൊണ്ടാണ്‌ ഞാലിയാകുഴി എന്ന്‌ ഈ സ്ഥലത്തിന്‌ പേരു വരാന്‍ കാരണമെന്ന്‌ പഴമക്കാര്‍ പറയുന്നു. നന്തിക്കാട്ട്‌ പണിക്കര്‍ കുടുംബാംഗങ്ങലാണ്‌ ഈ ശിക്ഷാവിധി നടപ്പാക്കിയിരുന്നത്‌. ഉണ്ണുനീലി സന്ദേശത്തില്‍ ൧൨൬-ാം അദ്ധ്യായത്തില്‍ ഇതു പരാമര്‍ശിക്കുന്നതായി റിട്ട. അദ്ധ്യാപകനും ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക്‌ രക്ഷാധികാരി കൂടിയായ എന്‍.പി. നീലാംബരന്‍ മാസ്റ്റര്‍ എന്ന ചരിത്രാന്വേഷകന്‍ പറയുന്നു. ഗുഹ എത്തിച്ചേരുന്നത്‌ മണികണ്ഠപുരം ക്ഷേത്രത്തിലും വെന്നിമല ക്ഷേത്രത്തലുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. വെന്നിമലയില്‍ ഗുഹാമുഖം ഇപ്പോഴും നിലനില്‍ക്കുന്നത്‌ ഇതിണ്റ്റെ തെളിവാണ്‌. കാലത്തിനു മായ്‌ക്കാന്‍ കഴിയാത്ത ചരിത്രവിസ്മയങ്ങള്‍ സംഋദ്ധമായ ഒരു പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ചൂണ്ടുപലകകളാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by