Categories: Kannur

മാഹി നക്ഷത്ര ബാറിനെതിരെ ബിജെപിമുഖ്യമന്ത്രിക്കും ലഫ്‌. ഗവര്‍ണര്‍ക്കും നിവേദനം നല്‍കി

Published by

മാഹി: പന്തക്കല്‍ മൂലക്കടവില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത്‌ ടൂറിസത്തിണ്റ്റെ മറവില്‍ സ്റ്റാര്‍ പദവിയോട്‌ കൂടിയ വിദേശ മദ്യഷാപ്പ്‌ തുറന്ന്‌ പ്രവര്‍ത്തിക്കാനുള്ള നീക്കത്തിന്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ ബിജെപി മാഹി മേഖലാ കമ്മറ്റി പുതുച്ചേരി ലഫ്‌.ഗവര്‍ണര്‍ ഇഖ്ബാല്‍ സിംഗ്‌, മുഖ്യമന്ത്രി രംഗസ്വാമി എന്നിവര്‍ക്ക്‌ നിവേദനം നല്‍കി. ഒമ്പതര ചതുരശ്രമീറ്റര്‍ ചുറ്റളവും നാല്‍പ്പതിനായിരത്തോളം മാത്രം ജനസംഖ്യയുമുള്ള മാഹിയില്‍ ൬൪ ലൈസന്‍സുള്ള മദ്യശാലകളും അതിലധികം ലൈസന്‍സില്ലാ ത്ത മദ്യശാലകളും നിലവിലുണ്ട്‌. ഇവിടെയാണിപ്പോള്‍ സി.സി.ജയകൃഷ്ണനെന്ന വ്യക്തി ഫിലിപ്പൈന്‍സില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള യുവതികളെ ഇറക്കുമതി ചെയ്ത്‌ ‘ബാര്‍ ഗേള്‍സാ’യി നിയോഗിച്ച്‌ പുതിയൊരു ബാര്‍ കൂടി തുറക്കാന്‍ ശ്രമിക്കുന്നത്‌. മാഹിയില്‍ സെക്സ്‌ ടൂറിസത്തിന്‌ വഴി തുറക്കുകയാണിതിണ്റ്റെ ലക്ഷ്യമെന്നും ബിജെപി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രമുഖ ഗാന്ധിയനായ ഐ.കെ.കുമാരന്‍ മാസ്റ്ററുടെ പേരിലുള്ള ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ തൊട്ടടുത്തായാണ്‌ പുതിയ ബാര്‍ വരാന്‍ പോകുന്നത്‌. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ ഭൂരിഭാഗം പെണ്‍കുട്ടികളാണെന്നതും തൊട്ടടുത്ത്‌ ഒരു ആരാധനാലയമുണ്ടെന്നതും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇതൊക്കെ കൊണ്ടുതന്നെ ഈ നക്ഷത്ര ബാറിന്‌ അനുമതി നല്‍കരുതെന്നും മാഹിയിലെ മദ്യശാലകളില്‍ നിന്നും വില്‍പന നടത്തുന്ന മദ്യക്കുപ്പികളില്‍ റീട്ടെയില്‍ വില്‍പന വില രേഖപ്പെടുത്തുകയും മദ്യം ശാസ്ത്രീയ പരിശോധനക്ക്‌ വിധേയമാക്കുകയും ചെയ്യണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട്‌ എസ്‌.പി.കെ.ദാമോദര്‍, ജനറല്‍ സെക്രട്ടറി കെ.അന്‍പുശെല്‍വം, മാഹി മേഖലാ പ്രസിഡണ്ട്‌ സി.കെ.രവീന്ദ്രന്‍, വൈസ്പ്രസിഡണ്ട്‌ കാട്ടില്‍ ശശിധരന്‍, പി.പരന്തമന്‍ എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by