Categories: Business

അമേരിക്കയില്‍ ഇനിയൊരു മാന്ദ്യം ഉണ്ടാകില്ലെന്ന്‌ വിദഗ്‌ദ്ധര്‍

Published by

വാഷിംഗ്ടണ്‍: 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം അമേരിക്ക വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ വീഴാന്‍ സാധ്യതയില്ലെന്ന്‌ വിദഗ്‌ദ്ധര്‍. സാമ്പത്തികരംഗത്തെ പ്രതിസന്ധിയില്‍നിന്നും അമേരിക്ക പൂര്‍ണമായും കരകയറിയെന്ന്‌ പറയാന്‍ സാധിക്കില്ലെങ്കിലും വീണ്ടുമൊരു മാന്ദ്യത്തിന്‌ സാധ്യതയില്ലെന്നാണ്‌ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.

അമേരിക്കയിലെ തൊഴില്‍ മേഖല കൂടുതല്‍ മെച്ചപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ നിക്ഷേപക കമ്പനിയായ ഗോള്‍ഡ്മാന്‍ ആന്‍ഡ്‌ സാക്സ്‌ വളര്‍ച്ചാ നിരക്ക്‌ സംബന്ധിച്ചുള്ള അനുമാനം ഉയര്‍ത്തിയിരുന്നു. രണ്ട്‌ ശതമാനത്തില്‍നിന്നും 2.5 ശതമാനമായാണ്‌ അനുമാനം ഉയര്‍ത്തിയത്‌.

നിലവില്‍ സാമ്പത്തിക പ്രതിസന്ധി അമേരിക്ക നേരിടുന്നുണ്ട്‌. ഇതില്‍നിന്നും ഒരു കരകയറ്റം സാവധാനത്തില്‍ മാത്രമായിരിക്കും സാധിക്കുക. യൂറോപ്യന്‍ യൂണിയനിലെ പ്രതിസന്ധി രൂക്ഷമായാല്‍ അത്‌ ആഗോളവിപണിയിലും പ്രതിഫലിക്കും. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എത്രയുംവേഗം നടപടികള്‍ സ്വീകരിക്കുമെന്ന്‌ ജര്‍മനിയും ഫ്രാന്‍സും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോളവിപണിയില്‍ നേട്ടം പ്രകടമായിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts