Categories: Kannur

സാമൂഹിക സമത്വം എന്‍എസ്‌എസ്‌ ലക്ഷ്യം

Published by

ആലക്കോട്‌: ജാതി, മത പരിഗണനയില്ലാതെ സാമൂഹിക സമത്വമാണ്‌ വേണ്ടത്‌ എന്നതാണ്‌ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ലക്ഷ്യമെന്ന്‌ എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവും തളിപ്പറമ്പ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റുമായ വി.രാഘവന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന ഒരു പ്രവര്‍ത്തനവും മന്നത്തു പത്മനാഭന്‍ മുതലുള്ള നേതാക്കള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലക്കോട്‌ എന്‍.എസ്‌.എസ്‌ കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമോചന സമരം നടത്തിയ മന്നത്ത്‌ പത്മനാഭനെ അന്നത്തെ ഭരണകര്‍ത്താക്കള്‍ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ വിമോചന സമരത്തിന്‌ മറ്റൊരു മുഖമുണ്ടായിരുന്നു. ഈ സമരത്തിലൂടെ തിരുവിതാംകൂറ്‍ മേഖലയില്‍ ക്രസ്ത്യാനികളും നായന്‍മാരും തമ്മിലുണ്ടായിരുന്ന അകല്‍ച്ച കുറയ്‌ക്കാന്‍ സാധിച്ചു. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിണ്റ്റെ കാര്യത്തില്‍ എന്‍എസ്‌എസിണ്റ്റെ നിലപാടാണ്‌ ശരിയെന്ന്‌ മുഖ്യമന്തി വരെ പറയാന്‍ തയ്യാറായി. ക്ഷേത്ര സ്വത്ത്‌ പൊതു സ്വത്തല്ല. മറിച്ച്‌ വിശ്വാസികളുടേതുമാത്രമാണ്‌. സംവരണ സമുദായ നേതാക്കള്‍ തരംപോലെ സംസാരിക്കുമ്പോള്‍ എന്‍എസ്‌എസ്‌ നേതാക്കള്‍ മാത്രമാണ്‌ മാന്യമായി സംസാരിക്കുന്നത്‌. എന്‍എസ്‌എസിണ്റ്റെ ആവശ്യങ്ങളെ അവഗണിച്ച്‌ ഒന്നും ചെയ്യാനാവില്ല എന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ്‌ എന്‍എസ്‌എസ്‌ വാദിക്കുന്നത്‌. അതിന്‌ സമുദായ അംഗങ്ങളുടെ ഐക്യം ആവശ്യമാണ്‌. കുടുംബസംഗമത്തില്‍ കരയോഗം പ്രസിഡണ്റ്റ്‌ സി.ഭാസ്ക്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ജയചന്ദ്രന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മുന്‍ കരയോഗം പ്രസിഡണ്റ്റ്മാര്‍ക്ക്‌ താലൂക്ക്‌ യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ പി.എന്‍.ഗോപാലന്‍ നായര്‍ ഉപഹാരം നല്‍കി ആദരിച്ചു. താലൂക്ക്‌ യൂണിയന്‍ വനിതാസമാജം പ്രസിഡണ്റ്റ്‌ പത്മിനി ഗോപിനാഥ്‌, താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി വി.ആര്‍.പ്രേമരാജന്‍, ബി.ശ്രീകുമാര്‍, ലീല ജി നായര്‍, ലാലു കുന്നപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.കെ.ജയചന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം.ആര്‍.മണി ബാബു നന്ദിയും പറഞ്ഞു. വനിതാ സമാജം പ്രവര്‍ത്തകരും കുട്ടികളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by