Categories: Kottayam

മോട്ടോര്‍ കത്തി: കുടിവെള്ളം മുടങ്ങി

Published by

കറുകച്ചാല്‍: വെള്ളാവൂറ്‍ പഞ്ചായത്തിലെ പള്ളത്തുപാറ കുടിവെള്ളപദ്ധതിയുടെ മോട്ടോര്‍ കത്തിയതോടെ കുടിവെള്ളം മുടങ്ങി. തോന്നിപ്പാറ, പള്ളത്തുപാറ, അംബേദ്കര്‍, ഒ.എല്‍.എച്ച്‌. എന്നീ കോളനികളിലെ നാനൂറോളം കുടുംബങ്ങള്‍ക്കാണ്‌ കുടിവെള്ളം മുടങ്ങിയത്‌. പദ്ധതി പ്രവര്‍ത്തനം മുടങ്ങിയെങ്കിലും പ്രതിമാസം 18000 ത്തോളം രൂപ പഞ്ചായത്തില്‍ നിന്നും ജല അതോറിറ്റി ഈടാക്കുന്നുണ്ട്‌. പദ്ധതിനടത്തിപ്പിന്‌ ആവശ്യമായ വോള്‍ട്ടേജ്‌ ഇല്ലെന്ന പരാതി മൂലം പഞ്ചായത്ത്‌ പത്തേമുക്കാല്‍ ലക്ഷം രൂപ കെഎസ്‌ഇബി യില്‍ അടച്ച്‌ പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ആറുമാസത്തിനിടയില്‍ നാലു തവണ മോട്ടേര്‍ കത്തിപ്പോയതായിപറയുന്നു. മോട്ടോര്‍ കത്തിയതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. ജല അതോറിറ്റിയുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രി, ജലസേചനവകുപ്പ്‌ മന്ത്രി എന്നിവര്‍ക്ക്‌ നാട്ടുകാര്‍ നിവേദനം നല്‍കിയിരിക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by