Categories: Kasargod

വില്‍പന നികുതി ഓഫീസിലെ ഫയല്‍ തിരിമറി; ഫിറോസ്‌ വെട്ടിച്ചത്‌ ഏഴരക്കോടി

Published by

കാസര്‍കോട്‌: കാ സര്‍കോട്‌ വില്‍പന നികുതി ഓഫീസിലെ ഉദ്യോഗസ്ഥണ്റ്റെ സഹായത്തോടെ ഫയലുകള്‍ മാറ്റി വ്യാജ റസീറ്റുകളും മറ്റും വെച്ച്‌ കോഴിഫാം ഉടമ ഫിറോസ്‌ സര്‍ക്കാറിനെ വെട്ടിച്ചത്‌ ഏഴരക്കോടി രൂപ. നികുതി വെട്ടിപ്പു കേസില്‍ പ്രതിയായ കാസര്‍കോട്ടെ ടി.എം.കോഴിഫാം ഉടമ ഫിറോസ്‌ സംസ്ഥാനത്തെ പ്രമുഖ കോഴിക്കടത്ത്‌ മാഫിയാംഗമാണെന്ന്‌ വ്യക്തമായി. സീതാംഗോളിക്ക്‌ സമീപം വിജനമായ പറമ്പില്‍ ഫിറോസ്‌ പടുത്തുയര്‍ത്തിയ കോഴിഫാം നിഗൂഢത നിറഞ്ഞതും പുറത്തുനിന്നാര്‍ക്കും പ്രവേശിക്കാന്‍ സാധിക്കാത്ത രഹസ്യ കേന്ദ്രവുമാണ്‌. ഭരണത്തില്‍ വാന്‍ സ്വാധീനമുള്ള കുടുംബാംഗം കൂടിയാണ്‌ ഫിറോസ്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പുകേസിണ്റ്റെ ഗതിയെന്താകുമെന്നത്‌ സംബന്ധിച്ച്‌ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ക്ക്‌ ആശങ്കയുണ്ട്‌. പോലീസിനെ സ്വാധീനിച്ച്‌ കേസ്‌ തുടക്കത്തിലേ അട്ടിമറിച്ചേക്കുമെന്നും സംശയമുണ്ട്‌. കാസര്‍കോട്‌ വാണിജ്യ നികുതി ഓഫീസില്‍ നിന്ന്‌ ഏഴരക്കോടി രൂപയുടെ നികുതി രേഖകള്‍ മോഷ്ടിച്ച്‌ പകരം ഓഫീസ്‌ ഫയലില്‍ വ്യാജബില്‍ വെച്ചതിനുമാണ്‌ ഫിറോസിനെതിരെ ടൗണ്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. 2010 നവംബര്‍ 11നും 2011 ജനുവരി 24നുമിടയിലാണ്‌ തായലങ്ങാടി ടവര്‍ ക്ളോക്കിന്‌ സമീപത്തെ വില്‍പ്പന നികുതി ഇന്‍സ്പെക്ടിംഗ്‌ അസി.കമ്മീഷണര്‍ (ഇണ്റ്റലിജന്‍സ്‌)ഓഫീസില്‍ പ്രമാദമായ സംഭവം അരങ്ങേറിയത്‌. വാണിജ്യ നികുതി ഇണ്റ്റലിജന്‍സ്‌ ഓഫീസര്‍ കെ.ജയനാരായണനാണ്‌ പരാതിക്കാരന്‍. വാഹന പരിശോധനക്കിടയില്‍ ഫിറോസിണ്റ്റെ കോഴി വണ്ടി കണ്ണൂറ്‍ യൂണിറ്റിണ്റ്റെ പിടിയില്‍പ്പെട്ടിരുന്നു. ഈ വാഹനത്തില്‍ നിന്ന്‌ പിടിച്ചെടുത്ത രേഖകളും ബില്ലുകളും മോഷണം പോയവയില്‍പ്പെടും. ഈ രേഖകള്‍ പ്രകാരം ൪൦ കോടി രൂപയുടെ കോഴിക്കച്ചവടം ഫിറോസ്‌ നടത്തിയിട്ടുണ്ട്‌. ഇതിണ്റ്റെ നികുതിയും പിഴയുമായി ൭.൬൧ കോടി സര്‍ക്കാരിലേക്ക്‌ ഒടുക്കണമെന്നാവശ്യപ്പെട്ടാണ്‌ വാണിജ്യനികുതി ഓഫീസ്‌ ഫിറോസിന്‌ നോട്ടിസയച്ചത്‌. നോട്ടീസ്‌ കൈപ്പറ്റിയ ഉടന്‍ ഫിറോസ്‌ ഉദ്യോഗസ്ഥരില്‍ ചിലരെ വഴിവിട്ട്‌ സ്വാധീനിച്ച്‌ നടത്തിയ കരുനീക്കത്തിണ്റ്റെ അന്ത്യമായിരുന്നു ഓഫീസില്‍ നിന്ന്‌ നികുതി രേഖ മോഷ്ടിച്ച്‌ വ്യാജരേഖ വെച്ചതില്‍ കലാശിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts