Categories: Kottayam

സമാധി ദിനത്തിലെ തൊഴിലുറപ്പ്പദ്ധതി ജോലി എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ തടഞ്ഞു

Published by

മുണ്ടക്കയം: ഗുരുദേവ സമാധി ദിനത്തില്‍ തൊഴിലുറപ്പ്‌ പദ്ധതി ജോലി നടത്തിയത്‌ എസ്‌എന്‍ഡിപി പ്രവര്‍ത്തകരെത്തി തടഞ്ഞു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ചാത്തന്‍പ്ളാപ്പള്ളി വാര്‍ഡിലാണ്‌ ശ്രീനാരായണ ഗുരുദേവണ്റ്റെ സമാധിദിനത്തില്‍ ജോലിയ്‌ക്കിറങ്ങിയത്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം ചാത്തന്‍പ്ളാപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ റബ്ബര്‍മട്ടം വെട്ടുജോലിയാണ്‌ മേറ്റുമാരായ ഓമനമാത്യു, അമ്പിളി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയത്‌. വാര്‍ഡ്‌ മെമ്പര്‍ ശാന്താഭായി ജയകുമാര്‍, തൊഴുലുറപ്പ്‌ പദ്ധതി അധികൃതര്‍ എന്നിവര്‍ ജോലി നടത്തരുതെന്ന്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അംഗീകരിക്കാതെയായിരുന്നു ജോലിക്കിറങ്ങിയത്‌. രാവിലെ മേറ്റുമാരുടെ നേതൃത്വത്തില്‍ ജോലിക്കെത്തിയ പതിനഞ്ചോളം പേരോട്‌ ഗുരുദേവസമാധിദിനത്തില്‍ ജോലിക്കിറങ്ങരുതെന്നും ഇതു നിയമലംഘനവും വിശ്വാസികളുടോളുള്ള വെല്ലുവിളിയാണെന്നും പറഞ്ഞെങ്കിലും ഇത്‌ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലത്രെ. പത്തുമണിയോടെ ഏന്തയാറില്‍ നിന്നും എസ്‌എന്‍ഡിപി യൂത്ത്‌ മൂവ്മെണ്റ്റ്‌ പ്രവര്‍ത്തകരെത്തി ജോലി തടയുകയായിരുന്നു. മുമ്പ്‌ സ്വാതന്ത്യ്രദിനത്തില്‍ തൊഴിലുറപ്പു പദ്ധതി ജോലികള്‍ നടത്തിയത്‌ ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു ഏന്തയാറില്‍ പ്രകടനം നടത്തി. ഇന്ന്‌ രാവിലെ ൧൧ന്‌ കൂട്ടിക്കല്‍ പഞ്ചായത്ത്‌ ആഫീസ്‌ പടിക്കല്‍ ധര്‍ണ നടത്തുമെന്ന്‌ എസ്‌എന്‍ഡിപി ഭാരവാഹികള്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by