Categories: Kasargod

എലിപ്പനി പടരുന്നു: 3 പേര്‍കൂടി മരിച്ചു

Published by

നീലേശ്വരം: നീലേശ്വരം കരുവാച്ചേരിയിലും പാണത്തൂറ്‍ ബാപ്പുക്കയത്തും പുല്ലൂറ്‍ തടത്തിലും എലിപ്പനി പിടിപെട്ട്‌ മൂന്ന്‌ പേര്‍ കൂടി മരണപ്പെട്ടു. കരുവാച്ചേരി കണിയാന്‍ വയലിലെ കണ്ണണ്റ്റെയും മാധവിയുടെയും മകന്‍ കെ.മധു(38) പാണത്തൂറ്‍ ബാപ്പുകയത്തെ മലവേട്ടുവ സമുദായത്തില്‍പ്പെട്ട കൈക്കളോന്‍ എന്ന മാധവന്‍(52) പുല്ലൂറ്‍ തടത്തിലെ സ്വകാര്യ ബസ്‌ ഡ്രൈവര്‍ നാരായണന്‍ (ഭാസ്കര വാര്യര്‍ -42) എന്നിവരാണ്‌ രണ്ടു ദിവസങ്ങളായി മരണപ്പെട്ടത്‌. ഏതാനും ദിവസം മുമ്പ്‌ പനി പിടിപ്പെട്ട മധുവിനെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മധു മരണപ്പെടുകയായിരുന്നു. അവിവാഹിതനാണ്‌. സഹോദരന്‍: സജീവന്‍, സുമ. സ്വകാര്യ ബസ്‌ ഡ്രൈവര്‍ പുല്ലൂറ്‍ തടത്തിലെ നാരായണന്‍ എലിപ്പനി ബാധിച്ച്‌ കോഴിക്കാട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാരായണ വാര്യരുടെയും പത്മാവതിയുടെയും മകനാണ്‌. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: നിധീഷ്‌, നിഷ. സഹോദരന്‍: മുരളീധര വാര്യര്‍, ഭാസ്കര വാര്യരെ പനി ബാധയെ തുടര്‍ന്ന്‌ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്‌ വിദഗ്ധ ചികിത്സക്ക്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക്‌ മാറ്റിയത്‌. ബാപ്പുകയത്തെ മാധനെ എലിപ്പനി പിടിപെട്ട്‌ അത്യാസന്ന നിലയില്‍ കഴിഞ്ഞ ദിവസം വൈകിട്ട്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ തന്നെ മാധവന്‍ മരണപ്പെടുകയായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി, മക്കള്‍: സുരേഷ്‌, സന്തോഷ്‌, ഓമന. കഴിഞ്ഞ ദിവസം അടോട്ട്‌ കൂലോത്ത്‌ വളപ്പില്‍ ചാപ്പയില്‍ വീട്ടില്‍ രാജേഷ്‌ എലിപ്പനി പിടിപെട്ട്‌ മരണപ്പെട്ടിരുന്നു. ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കില്‍ പത്തിലധികം ആളുകള്‍ എലിപ്പനി പിടിപെട്ട്‌ മരിച്ചിട്ടുണ്ട്‌. നൂറോളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts