Categories: Kasargod

എലിപ്പനി പടരുന്നു; ഒരാള്‍ കൂടി മരിച്ചു

Published by

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കില്‍ എലിപ്പനി പിടിപെട്ട്‌ വെള്ളിക്കോത്ത്‌ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. അടോട്ട്‌ കൂലോത്ത്‌ വളപ്പിലെ ചാപ്പയില്‍ വീട്ടില്‍ രാജേഷ്‌ (3൦) ആണ്‌ മരണപ്പെട്ടത്‌. വെള്ളിക്കോത്തും പരിസര പ്രദേശങ്ങളിലുമായി ഒരു മാസത്തിനുള്ളില്‍ എലിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം ഇതോടെ നാലായി. ഒരാഴ്ച മുമ്പ്‌ പനി പിടിപെട്ട രാജേഷ്‌ രണ്ട്‌ ദിവസം മരുന്ന്‌ കഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ എലിപ്പനിയാണെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ ഡോക്ടര്‍മാര്‍ മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവാഹം കഴിച്ച്‌ രണ്ട്‌ മാസം കഴിയുന്ന ദിവസം തന്നെയാണ്‌ രാജേഷിണ്റ്റെ അന്ത്യമുണ്ടായത്‌. അടോട്ടെ കുട്ട്യന്‍ രാധ ദമ്പതികളുടെ മകനാണ്‌. പെരിയ തന്നിത്തോട്ടെ ദിവ്യയാണ്‌ ഭാര്യ. സഹോദരങ്ങള്‍: രാജീവന്‍, സുനിത, സുജാത, കാലിച്ചാനടുക്കത്തെ മീര്‍ഗാനം ഗോവിന്ദന്‍ ആയിരുന്നു എലപ്പനിയുടെ ആദ്യത്തെ ഇര. ഇതിനടുത്ത ദിവസം തന്നെ കിനാനൂറ്‍ കരിന്തളം ചാങ്ങാട്ട്‌ അംബേദ്കര്‍ കോളനിയിലെ കെ.ആര്‍.രാജന്‍ (41) എലിപ്പനിയെ തുടര്‍ന്ന്‌ മരിച്ചു. മഞ്ഞപ്പിത്ത രോഗത്തെതുടര്‍ന്ന്‌ എലിപ്പനി കൂടി ബാധിച്ച രാജന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങിവന്ന്‌ മണിക്കൂറുകള്‍ക്കകമാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ചിറ്റാരിക്കാല്‍ കാവുന്തല വടക്കെ മല കോളനിയിലെ വില്ല്യോട്ട്‌ കണ്ണണ്റ്റെ മകന്‍ മാധവന്‍(42), കാവുന്തല ഏക്കര്‍ കോളനിയിലെ കൊട്ടയില്‍ കണ്ണണ്റ്റെ മകന്‍ പത്മനാഭന്‍(55), പള്ളിക്കര പാക്കം എം.തമ്പാന്‍ നായര്‍ (56), പുല്ലൂരിലെ കണ്ണന്‍(42), കല്ല്യോട്ട്‌ തട്ടുമ്മല്‍ അംബേദ്കര്‍ കോളനിയിലെ കെ.ശങ്കരന്‍(4൦), എന്നിവരും എലിപ്പനിയെ തുടര്‍ന്ന്‌ മരിച്ചു. മാധവന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പത്മനാഭന്‍ ആശുപത്രിയില്‍ നിന്ന്‌ മടങ്ങുന്ന വഴിയിലുമാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts