Categories: Kannur

കേന്ദ്ര പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കും: മുഖ്യമന്ത്രി

Published by

കണ്ണൂറ്‍: വിവിധ കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത്‌ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി പ്രസ്താവിച്ചു. വിവിധ കാര്യങ്ങള്‍ക്കായി ഫണ്ട്‌ അനുവദിക്കുമ്പോള്‍ അതിണ്റ്റെ വിനിയോഗത്തിണ്റ്റെ വ്യക്തത ഉറപ്പു വരുത്തേണ്ടത്‌ സംസ്ഥാനത്തിണ്റ്റെ ചുമതലയാണ്‌. പദ്ധതികള്‍ ലാപ്സാകാതെ സംസ്ഥാനത്തിന്‌ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷണ്റ്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പ്‌ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‌ നിലവില്‍ 77കോടി രൂപയുടെ കേന്ദ്രപദ്ധതി അനുവദിച്ചിട്ടുണ്ട്‌. അതിനു പുറമെ ഇപ്പോള്‍ 43കോടി രൂപ കൂടി അനുവദിച്ചിരിക്കയാണ്‌. ഇതു പൂര്‍ണ്ണമായും വിനിയോഗിച്ചാല്‍ നമുക്ക്‌ വരും വര്‍ഷം കൂടുതല്‍ ഫണ്ട്‌ ആവശ്യപ്പെടാനാകും. സര്‍ക്കാറിണ്റ്റെ 100ദിന പദ്ധതി കൂട്ടായ്മയുടെ വിജയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൃഷി വകുപ്പ്‌ മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലയിലെ വിവിധ ദുരിത ബാധിതര്‍ക്ക്‌ അനുവദിച്ച സംഖ്യ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. തൃപ്പങ്ങോട്ടൂറ്‍ വില്ലേജിലെ ബാലന്‍നായരുടെ മകള്‍ രാജാമണി സണ്‍ഷെയ്ഡ്‌ തകര്‍ന്ന്‌ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്‌ രണ്ടു ലക്ഷം, കൂത്തുപറമ്പ്‌ വില്ലേജിലെ അടിയറപ്പാറയിലെ ട്രെയിനില്‍ നിന്നു വീണുമരിച്ച സുരേന്ദ്രണ്റ്റെ കുടുംബത്തിനും പുഴയില്‍ മുങ്ങിമരിച്ച മൊകേരി പാത്തിപ്പാലം തൈക്കണ്ടി വൈഷ്ണവിണ്റ്റെ കുടുംബത്തിനും മൂന്നു ലക്ഷം രൂപ വീതവുമാണ്‌ നല്‍കിയത്‌. ചടങ്ങില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ കെ. പ്രതാപന്‍ പദ്ധതി വിശദീകരണം നടത്തി. എം.എല്‍എമാരായ എ.പി. അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്‌, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ വികെ. കുഞ്ഞിരാമന്‍, പിപി. ദിവാകരന്‍, വത്സന്‍ അത്തിക്കല്‍. യുടി. ജയന്തന്‍, എസ്‌.എ. പുതിയവളപ്പില്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എഡിഎം എന്‍ടി മാത്യു സംബന്ധിച്ചു. കൂത്തുപറമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പത്മജ പത്മനാഭന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പിപി റഷീദലി നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച്‌ ത്രിദിന കാര്‍ഷിക സെമിനാറും പ്രദര്‍ശനവും മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by