Categories: World

യെമനില്‍ വ്യോമാക്രമണം : 10 മരണം

Published by

സനാ: യെമനിലെ സര്‍ക്കാര്‍ വിരുദ്ധ ഗോത്ര വിഭാഗങ്ങള്‍ക്കു നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. അര്‍ഹബ് മലനിരകളിലാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.

വടക്കന്‍ പര്‍വതമേഖലയായ അര്‍ഹാബ് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. പ്രസിഡന്‍റ് അലി അബ്ദുള്ള സാലെയ്‌ക്കെതിരേ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കു ഗോത്ര വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം.

ഭീകര സംഘടനയായ അല്‍-ക്വയ്ദയുമായി ഗോത്രവിഭാഗങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ ആരോപണം. ഈ മേഖലയില്‍ ഈ വര്‍ഷം 60 ഓളം പേരാണ് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

33 വര്‍ഷമായി തുടരുന്ന സാലെയുടെ ഏകാധിപത്യത്തിനെതിരേ യെമനില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സാലെ സൈന്യത്തെ ഉപയോഗിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by