Categories: Kasargod

കേന്ദ്രസര്‍വ്വകലാശാല പ്രൊഫഷണല്‍ കോളേജുകള്‍ക്കായി വന്‍ലോബി രംഗത്ത്‌

Published by

കാഞ്ഞങ്ങാട്‌: കേന്ദ്രസര്‍വ്വകലാശാലയുടെ കീഴില്‍ അനുവദിച്ച മെഡിക്കല്‍ കോളേജ്‌ പത്തനംതിട്ടയിലേക്ക്‌ മാറ്റാന്‍ അണിയറ നീക്കങ്ങള്‍ നടത്തുന്ന പത്തനം തിട്ടലോബി സര്‍വ്വകലാശാലക്ക്‌ അനുവദിച്ച ലോ കോളേജിനുവേണ്ടിയും അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. കാസര്‍കോട്‌ ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളേജ്‌ പത്തനംതിട്ടയിലേക്ക്‌ തട്ടിയെടുക്കാന്‍ പ്രയത്നം നടത്തുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തന്നെയാണ്‌ കാസര്‍കോട്‌ അനുവദിച്ച ലോകോളേജ്‌ പത്തനംതിട്ടയിലേക്ക്‌ കൊണ്ടുപോകാനുള്ള നീക്കത്തിന്‌ പിന്നിലുമെന്നാണ്‌ ആരോപണം. രാജ്യാന്തര നിലവാരമുള്ള ലോകോളേജ്‌ സ്ഥാപിക്കാന്‍ രണ്ട്‌ വര്‍ഷം മുമ്പാണ്‌ കേന്ദ്രസര്‍വ്വകലാശാല ഗവേണിംഗ്‌ ബോഡി തത്വത്തില്‍ തീരുമാനിച്ചത്‌. കോഴിക്കോട്‌ ലോ അക്കാദമിക്ക്‌ പുറമെ മലബാറില്‍ നിയമ പഠന രംഗത്ത്‌ കനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്തതിണ്റ്റെ അപര്യാപ്തത മനസ്സിലാക്കിയാണ്‌ കാസര്‍കോട്‌ ലോ കോളേജ്‌ എന്ന സാധ്യത ഉരുത്തിരിഞ്ഞ്‌ വന്നത്‌. ലോകോളേജ്‌ പ്രഖ്യാപനത്തിന്‌ ശേഷം മറ്റ്‌ നടപടി ക്രമങ്ങളൊക്കെ ബോധപൂര്‍വ്വം കോള്‍ഡ്‌ സ്റ്റോറോജിലാവുകയും കോളേജ്‌ പത്തനംതിട്ടയിലേക്ക്‌ മാറ്റാന്‍ രഹസ്യ നീക്കം ആരംഭിക്കുകയും ചെയ്തു. കാസര്‍കോട്ട്‌ ലോകോളേജ്‌ പ്രഖ്യാപിച്ച ശേഷം ബോധപൂര്‍വ്വം അനുബന്ധ നടപടികള്‍ പൂഴ്‌ത്തിവെച്ചവര്‍ കേന്ദ്രം പത്തനംതിട്ടയിലേക്ക്‌ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യം ആലോചിക്കാന്‍ കേന്ദ്രസര്‍വ്വകലാശാലയുടെ ഗവേണിംഗ്‌ ബോഡി ൨൧ന്‌ ചേരുന്നുണ്ട്‌. വൈസ്‌ ചാന്‍സലര്‍ ഡോ.ജാന്‍സി ജെയിംസ്‌, അലീഗഡ്‌ വാഴ്സിറ്റി, വൈസ്‌ ചാന്‍സലര്‍ ഡോ.അബ്ദുള്‍ അസീസ്‌, ഇന്ത്യന്‍ ലോയേഴ്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ഐഎല്‍ഐ) മുന്‍ഡയറക്ടര്‍ ഡോ.ചന്ദ്രശേഖരന്‍ പിള്ള എന്നിവരുള്‍പ്പെടെയുള്ള ഗവേണിംഗ്‌ ബോഡി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. രാജ്യത്തെ ൧൬ കേന്ദ്ര സര്‍വകലാശാലകള്‍ക്ക്‌ കൂടി കേന്ദ്ര മാനവശേഷി വിഭവ വകുപ്പ്‌ അനുവദിച്ചത്‌ ആകെ ആറ്‌ മെഡിക്കല്‍ കോളേജുകളാണ്‌. ഇവ നേടിയെടുക്കാന്‍ വന്‍ലോബിയാണ്‌ ദല്‍ഹിയില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്‌. അനുവദിച്ച ആറ്‌ മെഡിക്കല്‍ കോളേജുകളില്‍ ഒന്ന്‌ കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലക്ക്‌ ലഭിക്കുമെന്ന്‌ ഉറപ്പായതോടെ മെഡിക്കല്‍ കോളേജ്‌ പത്തനംതിട്ടയിലേക്ക്‌ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തില്‍ സ്വാധീനമുള്ള പ്രമുഖര്‍ വന്‍ഗൂഢനീക്കം തന്നെ നടത്തുന്നു. ഇതേ തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജ്‌ പത്തനംതിട്ടയിലേക്ക്‌ മാറ്റാന്‍ തത്വത്തില്‍ തീരുമാനം എടുക്കുകയും മെഡിക്കല്‍ കേളേജ്്‌ മാത്രമല്ല, കേന്ദ്രസര്‍വ്വകലാശാല തന്നെ കാസര്‍കോടിന്‌ നഷ്ടമാവുമെന്ന സ്ഥിതി വരികയും ചെയ്തിരുന്നു. ഇതിനെതിരെ കാസര്‍കോട്‌ നിന്ന്‌ വാന്‍ ജനരോഷം ഉയര്‍ന്നു. മെഡിക്കല്‍ കോളേജോ, സര്‍വ്വകലാശാലയോ കാസര്‍കോട്‌ തന്നെ നിലനില്‍ക്കുമെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മാനവശേഷി വിഭവ മന്ത്രി ഇ.അഹമ്മദിന്‌ പോലും കഴിഞ്ഞില്ല. ഇതിനിടെയാണ്‌ ജില്ലയില്‍ തുടങ്ങാനിരുന്ന ലോ കോളേജും കൊണ്ടുപോകാനുള്ള നീക്കം പുറത്തായത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts