Categories: Kottayam

സ്വര്‍ണക്കവര്‍ച്ച; പ്രതികളെ തിരിച്ചറിഞ്ഞു

Published by

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. തോമസ്‌ മത്തായിയുടെ വീട്ടില്‍നിന്നും സ്വര്‍ണവും പണവും കവര്‍ച്ചചെയ്ത കേസ്സിലെ പ്രതികളെ ഡോക്ടറും ഭാര്യയും വിസ്താരവേളയില്‍ തിരിച്ചറിഞ്ഞു. ൩൨ പവന്‍ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, പണം എന്നിവയാണ്‌ കവര്‍ച്ച ചെയ്തിരുന്നത്‌. കോട്ടയം അതിവേഗകോടതി (രണ്ട്‌) ജഡ്ജി എസ്‌. ദേവ്ബാല്‍ മുമ്പാകെ നടക്കുന്ന വിചാരണയ്‌ക്കിടെയാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. 2007 മെയ്‌ ഏഴിന്‌ രാത്രി 12ന്‌ പ്രതികള്‍ ഡോക്ടറുടെ വീട്ടിലെത്തി ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ ചികിത്സിക്കണമെന്നാവശ്യപ്പെട്ടു. വീടിനുള്ളില്‍ കടന്ന ഇവര്‍ ഡോ. തോമസ്‌ മത്തായിയേയും ഭാര്യ നാന്‍സി തോമസിനെയും മര്‍ദിച്ച്‌ അവശരാക്കി, കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. നാന്‍സിതോമസിനെയും ഡോക്ടറെയും പ്രതികള്‍ വീടിനുള്ളില്‍ കെട്ടിയിടുകയും ചെയ്തിരുന്നു. ചേര്‍ത്തല വയലാര്‍ പുതുവയല്‍ നികര്‍ത്ത്‌ വീട്ടില്‍ സാബു (36), കാഞ്ഞിരപ്പള്ളി ചിറക്കടവ്‌ കുന്നുംഭാഗം കുളങ്ങര മുറിയില്‍ എടത്ത ബിജു (30), മേലുകാവ്‌ മാപ്രമറ്റം ഇരുമാപ്ര പാറശ്ശേരില്‍ സാജന്‍ സാമുവല്‍ (29) എറണാകുളം സൗത്ത്‌ പറവൂറ്‍ കരിയാത്ത്കാട്‌ വീട്ടില്‍ സന്തോഷ്‌ സത്യന്‍ (34), കോതമംഗലം ആയവന പേരാമംഗലം കുഴിതൊട്ടിയില്‍ ഷിബുകുമാരന്‍ (28), തൊടുപുഴ കരിമണ്ണൂറ്‍ കുറുമ്പാലമറ്റം പരീയ്‌ക്കല്‍ സന്തോഷ്കുമാരന്‍ (34) എന്നിവരാണ്‌ കേസിലെ പ്രതികള്‍. സംഭവത്തിന്‌ ഒരാഴ്ചയ്‌ക്കുശേഷം നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ പബ്ളിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ്‌ ജെ. ബാബു, പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ കെ.എ. പ്രസാദ്‌, കെ.കെ. ശ്രീകാന്ത്‌, ജെ. ജിതിഷ്‌, വിജയന്‍ ജേക്കബ്‌, ഫ്രാന്‍സിസ്‌ വട്ടക്കുഴി, സൂരജ്‌ എം. കര്‍ത്താ എന്നിവര്‍ കോടതിയില്‍ ഹാജരായി. കേസ്സിണ്റ്റെ തുടര്‍ വിസ്താരം ഇന്ന്‌ ആരംഭിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by