Categories: Kottayam

അയ്യങ്കാളി ജന്‍മദിനാഘോഷം നിഷേധിച്ച ജില്ലാ കളക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം

Published by

കടുത്തുരുത്തി: കെ പി എം എസിന്‌ ഗൂരുദേവണ്റ്റെ ജന്‍മദിനാഘോഷം നിഷേധിച്ച ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. കളക്ടറുടെ നടപടിയിലുള്ള അതൃപ്തി പരിപാടിയില്‍ പങ്കെടുത്ത മന്ത്രി കെ.സി.ജോസഫ്‌ പരസ്യമായി പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. രാഷ്‌ട്രീയപ്രാധാന്യമുള്ള വിഷയത്തില്‍ പക്വതയില്ലാത്ത തെറ്റായ നിലപാടാണ്‌ ജില്ലാ കളക്ടര്‍ സ്വീകരിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്‌. എ കെ സി എച്ച്‌ എം എസിണ്റ്റെ ആഭിമുഖ്യത്തില്‍ മാഞ്ഞൂരില്‍ നടന്ന മഹാത്മാ അയ്യങ്കാളി ജന്‍മദിനസമ്മേളനത്തിലും, പ്രകടനത്തിലും അവകാശനിഷേധത്തിനെതിരെയുള്ള പ്രതിഷേധത്തിണ്റ്റെ ശബ്ദം ഉയര്‍ന്നു കേട്ടു. പ്രക്രടനത്തിലൂട നീളം കളക്ടര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ്‌ ഇരമ്പിയത്‌. ഇന്നലെ വൈകിട്ട്‌ മാഞ്ഞൂരില്‍ നടന്ന അഖില കേരള ചേരമര്‍ ഹിന്ദു മഹാ സഭ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജന്‍മദിനത്തില്‍ പങ്കെടുത്ത ആബാലവൃദ്ധം ജനങ്ങളും കെ പി എം എസിണ്റ്റെ അയ്യങ്കാളി ജന്‍മദിനാഘോഷത്തെ നിരോധിച്ച നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. മാഞ്ഞൂറ്‍ ശാഖാ ഓഫിസില്‍ സ്ഥാപിക്കാനുള്ള മഹാത്മാ അയ്യങ്കാളിയുടെ പ്രതിമവഹിച്ചു കൊണ്ട്‌ കുറുപ്പന്തറയില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരക്കണക്കിന്‌ പട്ടികജാതിക്കാരാണ്‌ പങ്കെടുത്തത്‌. തുടര്‍ന്ന്‌ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ അനാഛാദനം ചെയ്ത മന്ത്രി കെ സി ജോസഫ്‌ കെ പി എം എസിണ്റ്റെ അയ്യങ്കാളി ദിനാചരണം നിര്‍വ്വഹിച്ചു കൊണ്ട്‌ സംസാരിച്ചപ്പോഴും ഇങ്ങനെയൊരു സാഹചര്യമുണ്ടായത്‌ ദൗര്‍ഭാഗ്യ കരമായിപ്പോയെന്ന്‌ പറഞ്ഞു. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്താനെത്തിയ വൈക്കം എം എല്‍ എ കെ അജിത്ത്‌ മുഴുവന്‍ സമയം യോഗത്തില്‍ പങ്കെടുത്ത്‌ ശ്രദ്ധേയമായി. വൈക്കത്ത്‌ എന്തോ മഹാസംഭവം നടക്കാന്‍ പോകുന്നു എന്ന സാഹചര്യം ശൃഷ്ടിച്ചത്‌ അത്യന്ത്യം അപലപനീയമായി പോയെന്ന്‌ കെ അജിത്ത്‌ പ്രതികരിച്ചു. രാഷ്‌ട്രീയവും സമുദായ പ്രവര്‍ത്തനവും കൂട്ടികഴക്കുന്നത്‌ സംഘടനകളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളെയും സമദൂരത്തിലേക്ക്‌ വലിച്ചിഴക്കരുതെന്നും, ഒരു വിഭാഗത്തിന്‌ ഗുരുവിണ്റ്റെ ജന്‍മദിനാഘോഷം നിഷേധിച്ചത്തിണ്റ്റെ പ്രതിസ്പൂരണമായി 1000 കണക്കിന്‌ അയ്യങ്കാളികളാണ്‌ ഇവിടെ ഉണ്ടാകാന്‍ പോകുന്നതെന്നും മുതിര്‍ന്ന സഭാപ്രവര്‍ത്തകന്‍ സി പി പാപ്പി അറിയിച്ചു. യൂണിയന്‍ പ്രസിഡണ്റ്റ്‌. മോഹനന്‍ വെച്ചൂറ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കല്ലറ പ്രശാന്ത്‌, മോന്‍സ്‌ ജോസഫ്‌ എം എല്‍ എ, പ്രേജിത്ത്‌, ആന്‍സി സിബി, മാനൂവേല്‍, ശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by