Categories: Kottayam

കുമരകം ടൂറിസം ജലമേള; തുരുത്തിത്തറയ്‌ക്ക്‌ വിജയം

Published by

കോട്ടയം: ൨൩-ാമത്‌ കുമരകം ടൂറിസം ജലമേളയില്‍ ഇരുട്ടുകുത്തി എ-ഗ്രേഡില്‍ കുമരകം ബോട്ട്‌ ക്ളബ്ബിണ്റ്റെ തുരുത്തിത്തറ ശ്രീനാരായണ ഏവര്‍റോളിംഗ്‌ ട്രോഫിയില്‍ മുത്തമിട്ടു. വി പി ഷാജിയാണ്‌ ക്യാപ്ടന്‍ സി.എന്‍.സത്യനേശന്‍ ക്യാപ്ടനായ വേളൂറ്‍ ബോട്ട്‌ ക്ളബ്ബിണ്റ്റെ മാമ്മൂടനെയാണ്‌ പരാജയപ്പെടുത്തിയത്‌. വെപ്പ്‌ എ-ഗ്രേഡ്‌ വിഭാഗത്തില്‍ വരമ്പിനകം ബോട്ട്‌ ക്ളബ്ബിണ്റ്റെ പട്ടേരിപുരയ്‌ക്കലും വെപ്പ്‌ ബി-ഗ്രേഡ്‌ വിഭാഗത്തില്‍ പുതുപ്പള്ളി എറികാട്‌ ബോട്ട്‌ ക്ളബ്ബിണ്റ്റെ തോട്ടുകടവനും ഒന്നാമതെത്തി.ഇരുട്ടുകുത്തി ബി-ഗ്രേഡ്‌ വിഭാഗത്തില്‍ തിരുവാര്‍പ്പ്്‌ ബോട്ട്ക്ളബ്ബിണ്റ്റെ ശ്രീഗുരുവായൂരപ്പനും ഒരാള്‍ തുഴയുന്ന വള്ളങ്ങളുടെ വിഭാഗത്തില്‍ സലി പുതിയാട്ടില്‍ തുഴഞ്ഞ വള്ളവും ഒന്നാമതെത്തി.ചുരുളന്‍ എ-ഗ്രേഡില്‍ വേലങ്ങാടനും ചുരുളന്‍ ബി-ഗ്രേഡില്‍ ഡായി നമ്പര്‍ -൨ കോവള്ളങ്ങളുടെ വിഭാഗത്തില്‍ കുമരകം ഗായത്രി ബോട്ട്‌ ക്ളബ്ബിണ്റ്റെ കാമിച്ചേരിയും വിജയിച്ചു. കവണാറ്റില്‍ നടന്ന കുമരകം ടൂറിസം ജലമേള മന്ത്രി കെ സി ജോസഫ്‌ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ബോട്ട്‌ ക്ളബ്‌ പ്രസിഡണ്റ്റ്‌ എം കെ പൊന്നപ്പന്‍ അധ്യക്ഷനായി. അഡ്വ.കെ സുരേഷ്കുറുപ്പ്‌ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ തോമസ്‌ ചാഴികാടന്‍, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ ബിനു, എസ്‌എന്‍ഡിപി കോട്ടയം യൂണിയന്‍ സെക്രട്ടറി എ ജി തങ്കപ്പന്‍,ബ്ളോക്ക്പഞ്ചായത്തംഗം രജിതാ സന്തോഷ്‌, അയ്മനം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ലീലാമ്മ ഇട്ടി, ഓയില്‍പാം ഇന്ത്യാ മുന്‍ ചെയര്‍മാന്‍ വി ബി ബിനു, കുമരകം പഞ്ചായത്തംഗം വത്സമ്മ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പുഷ്കരന്‍ ആറ്റുചിറ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.സദാനന്ദന്‍ വിരിപ്പുകാല സ്വാഗതവും പി പി വേലപ്പന്‍ നന്ദിയും പറഞ്ഞു. ഡിവൈഎസ്പി പി ഡി രാധാകൃഷ്ണന്‍ സമ്മാനദാനം നടത്തി.ചടങ്ങില്‍ ചീഫ്‌ കോഡിനേറ്റര്‍ എ പി ഗോപി അധ്യക്ഷനായി. ജലമേളക്ക്‌ മുന്നോടിയായി വിരിപ്പുകാലാ ക്ഷേത്രക്കടവില്‍ നിന്നും ജലഘോഷയാത്രയും നടന്നു. വിരിപ്പുകാലാ ശ്രീനാരായണ ബോട്ട്‌ ക്ളബ്ബാണ്‌ കുമരകം ടൂറിസം ജലമേളയുടെ സംഘാടകര്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by