Categories: Samskriti

ആദ്ധ്യാത്മികതയാണ്‌ യഥാര്‍ത്ഥസ്വത്ത്‌

Published by

ആമ്പല്‍ക്കുളത്തിന്‌ നടുവില്‍ നീലത്താമര വിരിഞ്ഞപോലെ ഉല്ലാസവതിയായി അമ്മയും ചുറ്റും മക്കളും. ഭക്തജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ നിന്ന്‌ മുക്തയായി അമ്മയെ ഇങ്ങനെ കിട്ടുക എളുപ്പമല്ല. ഇതാണ്‌ അമ്മയോട്‌ എന്തു സംശയവും ചോദിക്കാനുള്ള സുമുഹൂര്‍ത്തം. ഒരു അന്തേവാസി കിട്ടിയ അവസരം പാഴാക്കിയില്ല.

“അമ്മേ, ആദ്ധ്യാത്മികതയെപ്പറ്റി പല രീതിയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. മനസ്സിന്റെ നിശ്ചലതയാണ്‌, ചിന്തകള്‍ ഒടുങ്ങുന്നതാണ്‌, മനസ്സിന്റെ വിശാലതയാണ്‌, ആഗ്രഹങ്ങള്‍ ത്യജിക്കുന്നതാണ്‌, നിഷ്കാമകര്‍മ്മമാണ്‌, ഇങ്ങനെ പലതുമാണ്‌ ആദ്ധ്യാത്മികതയെന്ന്‌ കേട്ടിട്ടുണ്ട്‌. എല്ലാംകൂടി കേട്ടിട്ട്‌ ആകെ ചിന്താക്കുഴപ്പം. എന്താണ്‌ അദ്ധ്യാത്മികത”

“മോന്‍ പറഞ്ഞതെല്ലാം അതാതിന്റെ നിലയില്‍ ശരിയാണ്‌. മനസ്സ്‌ നിശ്ചലമാകുന്നത്‌ അല്ലെങ്കില്‍ നിശബ്ദമാകുന്നത്‌ ആദ്ധ്യാത്മികതയുടെ ലക്ഷണമാണ്‌. അല്ലെങ്കില്‍ നിശബ്ദമാകുന്നത്‌ ആദ്ധ്യാത്മികതയുടെ ലക്ഷണമാണ്‌. ത്യാഗം, അതായത്‌ അഹങ്കാരം ഉപേക്ഷിക്കുന്നതും ആദ്ധ്യാത്മികത തന്നെ. എന്തെങ്കിലും ഉപേക്ഷിക്കുന്നു എന്നുപറഞ്ഞാല്‍ ആദ്യം അത്‌ തന്റേതാകണം. ഇവിടെ എന്റേതെന്ന്‌ പറയാന്‍ പറ്റുന്നതായി അഹങ്കാരം മാത്രമേയുള്ളൂ. ബാക്കിയെല്ലാം ഭഗവാന്റേതാണ്‌. അതുകൊണ്ട്‌ അതുവിട്ടാല്‍ മുക്തിയായി. ഇങ്ങനെ പല രീതിയില്‍ ആദ്ധ്യാത്മികതയെപ്പറ്റി പറയാം. പല ഗ്രന്ഥങ്ങള്‍ തന്നെ രചിക്കാം. നിരവധി ശ്ലോകങ്ങള്‍ ചമയ്‌ക്കാം. അതിനെപ്പറ്റി മധുരതരമായി പാടാം. മണിക്കൂറുകളോളം ഉജ്ജ്വലമായി പ്രസംഗിക്കാം. എന്തെക്കെ ചെയ്താലെന്താ, അനുഭവം വരാത്തിടത്തോളം ഇതുകൊണ്ടാന്നും ഒരു കാര്യവുമില്ല. ആത്മാനുഭൂതിയുടെ ആനന്ദവും സൗന്ദര്യവും സ്വയം അനുഭവിച്ചുമില്ല. ആത്മാനുഭൂതിയുടെ ആനന്ദവും സൗന്ദര്യവും സ്വയം അനുഭവിച്ചറിയാതെ പറയുന്നതെല്ലാം വെറുതെ. അന്ധന്‍ മഴവില്ലിനെ വര്‍ണ്ണിക്കുന്നപോലെ മാത്രം.”

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by