Categories: Kottayam

പ്രതി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍വാര്‍ഡനെ സസ്പെണ്റ്റ്‌ ചെയ്തു

Published by

പൊന്‍കുന്നം: സബ്‌ ജയിലില്‍ നിന്നും റിമാണ്റ്റ്‌ പ്രതി തടവു ചാടിയ സംഭവത്തില്‍ ജയില്‍ വാര്‍ഡനെ സസ്പെണ്റ്റ്‌ ചെയ്തു. വാര്‍ഡന്‍ ജി.ജയരാജിനെയാണ്‌ ഡിജിപി(പ്രിസണ്‍സ്‌) അലക്സാണ്ടര്‍ ജേക്കബ്‌ സസ്പെണ്റ്റ്‌ ചെയ്തത്‌. റിമാണ്റ്റ്‌ പ്രതി കന്യാകുമാരി കല്‍ക്കുളം സ്വദേശി രാജേഷ്‌(24) ആണ്‌ കഴിഞ്ഞ ബുധനാഴ്ച രാവിലെ ജയിലിണ്റ്റെ മതില്‍ ചാടി രക്ഷപ്പെട്ടത്‌. ഇതേത്തുടര്‍ന്ന്‌ കോട്ടയം സ്പെഷ്യല്‍ സബ്ജയില്‍ സൂപ്രണ്ട്‌ വിശ്വനാഥക്കുറുപ്പ്‌ ജയിലിലെത്തി തെളിവെടുത്തു. ഇദ്ദേഹം ഡിജിപിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തിലാണ്‌ നടപടി. കുളിക്കുന്നതിനായി സെല്ലുകളില്‍ നിന്നും പുറത്തിറക്കിയ സമയത്താണ്‌ രാജേഷ്‌ മതിലില്‍ കട്ടില്‍ ചാരിവച്ച്‌ രക്ഷപ്പെട്ടത്‌. അടുക്കളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്‍ സന്തോഷ്‌ മാത്രമാണ്‌ ഈ സമയം ജയിലിലുണ്ടായിരുന്നത്‌. വാര്‍ഡന്‍മാരുടെ കുറവാണ്‌ സബ്ജയിലില്‍ നിന്നും പ്രതി രക്ഷപ്പെടാന്‍ കാരണമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. 48 പേരെ മാത്രം പാര്‍പ്പിക്കുവാന്‍ മാത്രം സൗകര്യമുള്ള ജയിലില്‍ സംഭവദിവസം 54 തടവുകാരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇത്‌ 62 പേര്‍ വരെയായിട്ടുണ്ട്‌. രാജേഷിനെ ഇതുവരെയും പിടികൂടാനായില്ല. ഇതിനിടെ ജയിലിന്‌ സമീപമുള്ള വട്ടക്കാവുങ്കല്‍ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന രാജേഷ്‌ വീട്ടുടമസ്ഥന്‍ ചന്ദ്രനെയും മകന്‍ ബിനോയിയെയും ആക്രമിച്ച്‌ വീട്ടില്‍ നിന്നും 4500രൂപയും കവര്‍ന്ന്‌ രക്ഷപ്പെട്ടു. ഇയാള്‍ ജയിലിനു സമീപമുള്ള റബ്ബര്‍തോട്ടത്തിലെ ഒട്ടുപാല്‍ ശേഖരിക്കുന്ന മുറിയില്‍ കഴിഞ്ഞതായും സംശയിക്കുന്നു. രാജേഷിനെ പലരും പല വേഷത്തിലും മറ്റും വിവിധയിടങ്ങളില്‍ കണ്ടതായി പറയപ്പെടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by