Categories: Kasargod

പണയവസ്തു തിരിമറി; ബാങ്ക്‌ ജീവനക്കാരിക്ക്‌ എതിരെ കേസ്‌

Published by

കാഞ്ഞങ്ങാട്‌: പണയ ഉരുപ്പടിയില്‍ നിന്നു ഒരു ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയതിന്‌ ബാങ്ക്‌ ജീവനക്കാരിക്കെതിരെ കേസെടുത്തു. കര്‍ണ്ണാടക ബാങ്ക്‌ കാഞ്ഞങ്ങാട്‌ ശാഖ മാനേജര്‍ ഹരിലാലിണ്റ്റെ പരാതി പ്രകാരം മുന്‍ ജീവനക്കാരിയും ഇപ്പോള്‍ കണ്ണൂറ്‍ ബ്രാഞ്ചില്‍ ക്ളാര്‍ക്കുമായ തലശ്ശേരി, തിരുവങ്ങാട്ടെ സോണയ്‌ക്കെതിരെയാണ്‌ കേസ്‌. ഇവരെ സര്‍വ്വീസില്‍ നിന്നു സസ്പെണ്റ്റ്‌ ചെയ്തു. കാഞ്ഞങ്ങാട്‌ അതിഞ്ഞാലിലെ ജമാല്‍ അബ്ദുല്‍ നാസര്‍ പണയപ്പെടുത്തിയ ആഭരണത്തില്‍ നിന്നും അഞ്ചര പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. 2010 ജൂലായ്‌ 31ന്‌ 6.75 ലക്ഷം രൂപയും ആഗസ്റ്റ്‌ അഞ്ചിനു ഏഴു ലക്ഷം രൂപയും സ്വര്‍ണ്ണ പണയത്തിന്‍മേല്‍ ജമാല്‍ അബ്ദുല്‍ നാസര്‍ വായ്പയെടുത്തിരുന്നു. 2011 ഫെബ്രുവരി 3ന്‌ വായ്പ തിരിച്ചടച്ച ജമാല്‍ സ്വര്‍ണ്ണം തിരികെ വാങ്ങിയപ്പോഴാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. തട്ടിപ്പിനു പിന്നില്‍ സോണ ആയിരിക്കാമെന്ന്‌ സംശയിച്ച്‌ സോണയോട്‌ വിശദീകരണം തേടി. ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട്‌ സമ്മതിച്ചു. ഇതേതുടര്‍ന്ന്‌ 94240 രൂപ ജമാലിനു സോണയെ കൊണ്ട്‌ തിരിച്ചു കൊടുപ്പിച്ച സംഭവം ഒതുക്കി തീര്‍ത്തിരുന്നു. എന്നാല്‍ സംഭവം ബാങ്കിണ്റ്റെ ഹെഡ്ഡാഫീസില്‍ അറിയിക്കുകയും മാനേജരോട്‌ വിശദീകരണം തേടുകയുമായിരുന്നു. തുടര്‍ന്നാണ്‌ സോണയ്‌ക്കെതിരെ മാനേജര്‍ ഹൊസ്ദുര്‍ഗ്ഗ്‌ പോലീസില്‍ പരാതി നല്‍കിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts