Categories: Samskriti

നാദം

Published by

മനസ്സിന്‌ ഏകാഗ്രത കിട്ടാന്‍ ഉപദേശിക്കാറുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണത്‌. നാദാനുസന്ധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ നീങ്ങുന്നവന്‍ അതിനെ പ്രശസംസിക്കുന്നു. അതാണ്‌ ലളിതമായ, എളുപ്പമായ, മാര്‍ഗ്ഗം എന്ന്‌ പറയുന്നു. കുഞ്ഞ്‌ താരാട്ടുകേട്ടുറങ്ങുതുപോലെ നാദാനുസന്ധാനത്താല്‍ മനസ്സ്‌ സമാധിനിലയിലെത്തുമെന്നും ദൂരദേശത്തുനിന്നും തിരിച്ചുവരുന്ന യുവരാജാവിനെ രാജാവ്‌ തക്കതായ വാദ്യഘോഷങ്ങളോടെ എതിരേല്‍ക്കുന്നതുപോലെ ഈശ്വരാനുഗ്രഹവും നാദത്തോടൊപ്പം തന്നെ സ്വീകരിക്കുന്നുവെന്നും പറയുന്നു. നാദം ഏകാഗ്രത നേടാന്‍ സഹായിക്കുന്നു. എന്നാല്‍ അതോടെ നില്‍ക്കാതെ പിന്നെയും അതും പിടിച്ചുകൊണ്ട്‌ (അതിനെ പിന്തുടര്‍ന്നുകൊണ്ട്‌) പോവരുത്‌. നമ്മുടെ ലക്ഷ്യം അതല്ല. തന്റെ ലക്ഷ്യം താന്‍ തന്നെയാവണം. തന്നെത്തന്നെ പിടിച്ചുകൊണ്ട്‌ നീങ്ങിയില്ലെങ്കില്‍ മനസ്സ്‌ ഏതോ ഒരു ലയത്തില്‍ ഒതുങ്ങിപ്പോകും. ലയം വന്നാലും ലയത്തിന്റെ സാക്ഷിയായിരിക്കണം നമ്മുടെ ലക്ഷ്യം. വിചാരണയോടൊപ്പമാണെങ്കില്‍ നാദോപാസന നല്ലതാണ്‌. അപ്പോള്‍ നാദം നന്മയായി ചിന്മയമായി വിളങ്ങും. അത്തരം നാദോപാസനയാല്‍ ഏകാഗ്രത കൈവരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by