Categories: Kottayam

റിവര്‍വ്യൂ റോഡ്‌ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം: വിദഗ്ധ സംഘം ഇന്ന്‌ എത്തും

Published by

പാലാ: നിര്‍മ്മാണത്തിലിരുന്ന റിയര്‍വ്യൂ റോഡ്‌ സംരക്ഷണഭിത്തിയുടെ കല്‍ക്കെട്ട്‌ തകര്‍ന്നത്‌ സംബന്ധിച്ച്‌ അന്വേഷിക്കാന്‍ ചീഫ്‌ എഞ്ചിനീയറുടെ നേതൃത്വത്തില്‍ പൊതുമരാമത്തു വകുപ്പിണ്റ്റെ വിദഗ്ധസംഘം ഇന്നെത്തി പരിശോധന നടത്തു. സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ.എം. മാണി പൊതുമരാമത്ത്‌ വകുപ്പുമന്ത്രിയെ ടെലിഫോണില്‍ വിളിച്ച്‌ വിവരം ധരിപ്പിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ വിദഗ്ധസംഘമെത്തുന്നത്‌. സംഭവം വളരെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. ഭിത്തിക്ക്‌ ബലക്ഷയമുണ്ടായ ഭാഗത്ത്‌ ആറിണ്റ്റെ അടിത്തട്ടിന്‌ ആഴം കൂടുതലുണ്ടെന്നും ഈ ഭാഗത്ത്‌ കരിങ്കല്ല്‌ അട്ടിയിട്ട്‌ ബലപ്പെടുത്താതിരുന്നതാണ്‌ കല്‍ക്കെട്ട്‌ തള്ളാനിടയായതെന്നുമുള്ള ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. നിര്‍മ്മാണ പുരോഗതി ഓരോഘട്ടവും വിലയിരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ അലംഭാവത്തില്‍ ഒപ്പമുണ്ടായിരുന്ന എഞ്ചിനീയറെ മന്ത്രി ശാസിച്ചു. പാലായുടെ വര്‍ദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിണ്റ്റെ ഭാഗമായാണ്‌ മീനച്ചിലാറിന്‌ സംരക്ഷണഭിത്തി കെട്ടി റോഡ്‌ വീതികൂട്ടുന്ന ജോലികള്‍ ആരംഭിച്ചത്‌. കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്ത്‌ കെ.എം. മാണി പ്രത്യേക താത്പര്യമെടുത്താണ്‌ പദ്ധതി കൊണ്ടുവന്നത്‌. നഗരത്തില്‍ പുതിയ ഗതാഗതപരിഷ്കരണങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ക്ക്‌ ഏകദിശാ സമ്പ്രദായം നടപ്പാക്കിയതോടെ റിവര്‍വ്യൂ റോഡ്‌ വഴി വാഹനങ്ങളുടെ തിരക്കും വര്‍ദ്ധിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by