Categories: Kottayam

മീനച്ചില്‍ പദ്ധതി വൈക്കത്തിണ്റ്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന്‌ കര്‍ഷകര്‍

Published by

വൈക്കം: മുവാറ്റുപുഴയാറില്‍ നിന്ന്‌ മീനച്ചിലാറ്റിലേക്ക്‌ വെള്ളം തിരിച്ചു വിടുവാനുള്ള മീനച്ചില്‍ ജലസേചന പദ്ധതി വൈക്കത്തിണ്റ്റെ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുന്നതാണെന്ന ആക്ഷേപം ശക്തമായി. പദ്ധതി നടപ്പിലാകുന്നതോടെ മേഖലയില്‍ അതിരുക്ഷമായ കുടിവെള്ള ക്ഷാമവും ഉണ്ടാകുമെന്നാണ്‌ കാര്‍ഷിക രംഗത്തെ വിദഗ്ധാഭിപ്രായം. മൂലമറ്റം പവര്‍ ഹൗസില്‍ നിന്ന്‌ വൈദ്യുതി ഉല്‍പാദനത്തിന്‌ ശേഷം തള്ളുന്ന വെള്ളം അറക്കുളം പഞ്ചായത്തിലെ മുന്നുങ്കവയലില്‍ ചെക്ക്‌ ഡാമും ഇവിടെ നിന്ന്‌ ഭുഗര്‍ഭ ടണലിലുടെ മീന്നിലാവ്‌,നരിമറ്റം,ഭഗത്തുകൂടി മീനച്ചിലാറ്റിലേക്ക്‌ എത്തിക്കുന്നതാണ്‌ പദ്ധതി. മീനച്ചില്‍ താലുക്കില്‍ റബര്‍ കൃഷിക്കും ജലസേജനത്തിനും മറ്റുമാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌ .കോടികള്‍ ചിലവ്‌ വരുന്ന ഈ പദ്ധതി മറ്റ്‌ പ്രദേശത്തിന്‌ ദേഷം വരുമെന്ന വിദഗ്ധ സമതിയുടെ റിപ്പോര്‍ട്ട്‌ നല്‍കിയായിരുന്നു ഇതിനെ മറികടന്നാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ധനകാര്യ മന്ത്രി കെ.എം.മാണിയാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ആക്ഷേപം. മൂലമറ്റം പവര്‍ ഹൗസി ലെ വൈദ്യുതി ഉല്‍പാദനത്തിന്‌ ശേഷം പ്രതിവര്‍ഷം 3236 ബില്യന്‍ ക്യൂബിക്‌ മീറ്റര്‍ ജലമാണ്‌ മലങ്കര തടാകത്തില്‍ ഒഴുകിയെത്തുകയും ഇത്‌ മൂവാറ്റുപുഴയാറിലൂടെ വേമ്പനാട്‌ കായലില്‍ ഒഴികിയെത്തുകയുമാണ്‌ ഇതിണ്റ്റെ ഒരു ഭാഗം വെള്ളം മീനിച്ചിലാറ്റിലേക്ക്‌ എത്തിക്കുന്ന പദ്ധതിയാണ്‌ മറ്റു പ്രദേശങ്ങള്‍ക്ക്‌ ഭീഷണിയായിരിക്കുന്നത്‌. തെടുപുഴ,മൂവാറ്റുപുഴ,പിറവം,വൈക്കം പ്രദേശത്തിലെ അഞ്ചിലധികം പദ്ധതിക്ക്‌ ഇത്‌ തിരിച്ചടിയാണ്‌.വേനല്‍ക്കാലത്ത്‌ മൂവാറ്റു പുഴയാറില്‍ ഒരു മീറ്റര്‍ ജലനിരപ്പ്‌ താഴ്ന്നാല്‍ വെള്ളൂറ്‍ ന്യൂസ്‌ പ്രണ്റ്റ്‌ ഫാക്ടറി അടക്കം ഈ പുഴയെ ആശ്രയിക്കുന്ന ഇടുക്കി,എറണാകുളം,കോട്ടയം ജില്ലകളിലെ പദ്ധതികളും സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും. എഷ്യയിലെ തന്നെ പ്രമുഖ ന്യൂസ്‌ പ്രണ്റ്റ്‌ നിര്‍മ്മാണ ഫാക്ടറിയായ എച്ച്‌.എന്‍.എല്‍ മാത്രം35000-40000 നുമിടയില്‍ ക്യൂബിക്‌ മീറ്റര്‍ ശുദ്ധജലം ആവശ്യമാണ്‌. എച്ച്‌.എന്‍.എല്‍ വെള്ളം ശേഖരിക്കുന്നത്‌ ചെങ്ങലപ്പാലത്തിന്‌ സമീപമാണ്‌.വൈക്കം ഓഗ്മെണ്റ്റേഷന്‍,വെള്ളൂറ്‍ വെളിയന്നൂറ്‍,തലയാഴം ത്വരിത ഗ്രമീണ ശുദ്ധജല പദ്ധതി ഇവയെല്ലാം പ്രതിസന്ധിയില്‍ പെടുന്ന പദ്ധതിയില്‍പെടും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by