Categories: Kottayam

മെഡിക്കല്‍ മേള രോഗികള്‍ക്ക്‌ ആശ്വാസമായി

Published by

പാലാ : അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ മേള നൂറുകണക്കിന്‌ രോഗികള്‍ക്ക്‌ ആശ്വാസമായി. പാലായിലെ മാതാ അമൃതാനന്ദമയീ ആശ്രമവും മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിണ്റ്റെ സേവാ വിഭാഗമായ മാനവസേവാ ചാരിറ്റബിള്‍ ട്രസ്റ്റും (മാസ്കോട്ട്‌) സംയുക്തമായാണ്‌ മേള സംഘടിപ്പിച്ചത്‌. കടപ്പാട്ടൂറ്‍ ദേവസ്വം ഹാളില്‍ നടന്ന ചടങ്ങ്‌ ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയാണ്‌ ഈ മെഡിക്കല്‍ മേളയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉത്തമമാതൃകയാണിത്‌. വിശ്വമാനവികതയുടെ ഉദാത്ത മാതൃകയായ സ്വാമി വിവേകാനന്ദണ്റ്റെയും അമൃതാനന്ദമയീദേവിയുടെയും മഹത്തായ സേവനസന്ദേശമാണിവിടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ അമൃതാനന്ദമയീ ആശ്രമത്തിലെ ബ്രഹ്മചാരി അശോകന്‍ ഭദ്രദീപം തെളിയിച്ചു. മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രസിഡണ്റ്റ്‌ ഡോ. എന്‍.കെ മഹാദേവന്‍ അധ്യക്ഷതവഹിച്ചു. എന്‍എസ്‌എസ്‌ മീനച്ചില്‍ യൂണിയന്‍ പ്രസിഡണ്റ്റും കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രം പ്രസിഡണ്റ്റുമായ സി.പി ചന്ദ്രന്‍ നായര്‍, മുത്തോലി ഗ്രാമപഞ്ചായത്ത്‌ അംഗം വിനീത്‌ റ്റി.റ്റി, ജനറല്‍ കണ്‍വീനര്‍ ബിജു കൊല്ലപ്പള്ളി, ചെയര്‍മാന്‍ വി. മുരളീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ശിശുരോഗം, നേത്രരോഗം, ജനറല്‍ സര്‍ജ്ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, മുറിച്ചുണ്ട്‌, മുറിയണ്ണാക്ക്‌ വിഭാഗങ്ങളിലാണ്‌ മേള നടന്നത്‌. അമ്പതോളം ഡോക്ടര്‍മാരുടെയും അത്രയും പാലാ മെഡിക്കല്‍ ജീവനക്കാരും രോഗികളെ പരിശോധിച്ചു. രോഗനിര്‍ണ്ണയത്തിനുള്ള ആധുനിക ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by