Categories: Kottayam

തുഷാര്‍ വെള്ളാപ്പള്ളിയെ ഗുരുവായൂറ്‍ ദേവസ്വംബോര്‍ഡ്‌ മെമ്പറാക്കിയതിനെതിരെ ശ്രീനാരായണ ധര്‍മ്മവേദി

Published by

കോട്ടയം : വെള്ളാപ്പള്ളി നടേശണ്റ്റെ മകനെ ഗുരുവായൂറ്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പറാക്കി അവരോധിച്ചത്‌ യുഡിഎഫിന്‌ പറ്റിയ വലിയ തെറ്റും ചരിത്രപരമായ മണ്ടത്തരവുമായിരിക്കുമെന്ന്‌ ശ്രീനാരായണധര്‍മ്മവേദി. എസ്‌എന്‍ഡിപി യോഗത്തിണ്റ്റെ പ്രതിനിധിയായല്ല മറിച്ച്‌ വെള്ളാപ്പള്ളിയുടെ മകന്‍ എന്ന നിലയില്‍ മാത്രമാണ്‌ തുഷാര്‍ മെമ്പറായത്‌. യോഗത്തില്‍ നിന്നും ആരെങ്കിലും ഇത്തരം സ്ഥാനങ്ങളിലേക്ക്‌ വരുന്നത്‌ യോഗത്തിണ്റ്റെ കൗണ്‍സിലും ബോര്‍ഡുമൊക്കെ തീരുമാനിച്ച്‌ അതിന്‌ യോഗ്യരാണ്‌ എന്ന്‌ ബോധ്യപ്പെട്ടശേഷം മാത്രമാണ്‌ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളത്‌. അച്ഛന്‍ കണിച്ചുകുളങ്ങര ക്ഷേത്രം പ്രസിഡണ്റ്റായപ്പോള്‍ ക്ഷേത്രം ഭരിക്കുന്ന ഐശ്വര്യ ട്രസ്റ്റു തന്നെ സ്വന്തമാക്കി. ഇപ്പോള്‍ കേസില്‍ പ്രതിയായി ആലപ്പുഴ സിജെഎം കോടതി വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌. മകന്‍ ഗുരുവായൂറ്‍ ദേവസ്വം മെമ്പറായാല്‍ ഗുരുവായൂരപ്പണ്റ്റെ സ്ഥിതി തന്നെ കഷ്ടത്തിലാകും. ഒരു കോടി അംഗങ്ങളില്‍ യോഗ്യന്‍ തുഷാര്‍ വെള്ളാപ്പള്ളി മാത്രമേയുള്ളോ എന്ന്‌ വെള്ളാപ്പള്ളി വ്യക്തമാക്കണം. യോഗത്തിണ്റ്റെ ഭാരവാഹികള്‍ അടക്കം അരഡസന്‍ ആള്‍ക്കാര്‍ രംഗത്ത്‌ വന്നിട്ടും അവരെ അവഗണിച്ച്‌ മകനെ മെമ്പറാക്കിയതിലൂടെ യോഗത്തിലും പൊതുരംഗത്തും സമ്പൂര്‍ണ്ണ കുടുംബാധിപത്യം നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ്‌ വെള്ളാപ്പള്ളി. പത്രസമ്മേളനത്തില്‍ ധര്‍മ്മവേദി വൈസ്‌ ചെയര്‍മാന്‍ റ്റി.കെ രാജന്‍, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍, കെ.എസ്‌ പുഷ്പാംഗദന്‍, അഡ്വ. വി.വി സത്യന്‍, എം. മോഹന്‍കുമാര്‍, സൗത്ത്‌ ഇന്ത്യന്‍ വിനോദ്‌ എന്നിവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by