Categories: Kottayam

ഗതാഗതക്കുരുക്കില്‍ കോട്ടയം നട്ടം തിരിയുന്നു

Published by

കോട്ടയം: നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുന്നു. ട്രാഫിക്‌ കരുക്കഴിക്കാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ദിവസേന ഗതാഗതക്കുരുക്ക്‌ മുറുകുന്നതായാണനുഭവപ്പെടുന്നത്‌. ഇത്‌ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമയത്ത്‌ ഓഫീസിലും സ്കൂളുകളിലും എത്താന്‍ കഴിയുന്നില്ല. അത്യാവശ്യ കാര്യങ്ങള്‍ സാധിക്കാനിറങ്ങുന്നവര്‍ കോട്ടയം റൂട്ടിലൂടേ യാത്രക്കൊരുങ്ങിയാല്‍ പെട്ടുപോകുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. നൂറ്റാണ്ടുകള്‍ക്കുമുമ്പു നിര്‍മ്മിച്ച വീതികുറഞ്ഞ റോഡുകലും, വാഹനങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവും, സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ചത്തിക്കാത്തതും അധികൃതരുടെ അനാസ്ഥയും കോട്ടയം നഗരത്തെ ഗതാഗതക്കുരുക്കിണ്റ്റെ നഗരമെന്ന കുപ്രസിദ്ധിയേക്ക്‌ നയിച്ചിരിക്കുകയാണ്‌. റോഡിലെ സീബ്രൈലൈനുകള്‍ മാഞ്ഞനിലയിലും, ഫുട്പാത്തിലെ സംരക്ഷണഗ്രില്ലുകള്‍ നശിപ്പിക്കപ്പെടും. ഓടയ്‌ക്കു മുകളിലെ സ്ളാബുകള്‍ നശിച്ച നിലയിലും. മാലിന്യങ്ങള്‍ അവിടവിടെ നിക്ഷേപിക്കപ്പെടും. വാട്ടര്‍ പൈപ്പുകള്‍ പൊട്ടിയൊലിച്ചും നഗരം നാശോന്‍മുഖവും ശുചിത്വമില്ലാതെയും ആയിരിക്കുകയാണ്‌. നഗരത്തിണ്റ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ കോട്ടയത്തിന്‌ ഒരു നഗരസഭയും നഗരം ഭരിക്കുന്ന ജനപ്രതിനിധികളും, ഉദ്യോഗസ്ഥ വൃന്ദങ്ങളും ഉണ്ടോയെന്ന്‌ ജനം ചോദിക്കുന്നുണ്ടെങ്കില്‍ അവരെ പഴിക്കാനാകില്ല. നഗരവികസനത്തിനായി മുറവിളി കൂട്ടുന്നതല്ലാതെ പ്രായോഗികമാക്കാനുള്ള ഒരു നടപടിയും നാളിതുവരെ നീങ്ങിയിട്ടുമില്ല. ഓരോ നഗരസഭാ യോഗങ്ങളിലും നഗരവികസനത്തിണ്റ്റെ പേരില്‍ ബജറ്റ്‌ പാസാക്കുന്നുണ്ടെങ്കിലും ഇവ കടലാസില്‍ ഉറങ്ങുന്നതല്ലാതെ പദ്ധതികള്‍ നടന്നു കാണുന്നില്ല. തിരുനക്കര ബസ്‌ സ്റ്റാണ്റ്റ്‌ നവീകരിക്കുമെന്നു പ്രഖ്യാപിക്കുന്ന നഗരസഭ തകര്‍ന്നു തരിപ്പണമായ നിലയില്‍ കിടക്കുന്ന നാഗമ്പടം പ്രൈവറ്റ്‌ ബസ്‌ സ്റ്റാണ്റ്ററിണ്റ്റെ ശോചനീയാവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. നഗരവികസനവും ബജറ്റ്‌ അംഗീകരിക്കലും നഗരസഭായോഗങ്ങളില്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും നടപ്പായി കാണുന്നില്ല. ഈ പ്രഖ്യാപനങ്ങള്‍ നീളും തോറും നഗരത്തിണ്റ്റെ മുഖഛായതന്നെ വികൃതമായി മാറിക്കൊണ്ടിരിക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by