Categories: Kottayam

റിവര്‍വ്യൂ റോഡിണ്റ്റെ സംരക്ഷണഭിത്തി തകര്‍ന്നു: നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും

Published by

പാലാ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റിവര്‍വ്യൂ റോഡിണ്റ്റെ സംരക്ഷണ ഭിത്തിക്ക്‌ സംഭവിച്ചിരിക്കുന്ന ബലക്ഷയം വാന്‍ ദുരന്തത്തിന്‌ വഴിയൊരുക്കുന്നു. പാലായുടെ ഗതാഗതക്കുരുക്കിന്‌ ഒരു പരിധിവരെ പ്രയോജനമാകുന്ന റോഡ്‌ വീതികൂട്ടിയുള്ള നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ടൗണ്‍ഹാളിനു പിന്‍ഭാഗത്ത്‌ മീനച്ചിലാറ്റില്‍ നിന്നും കെട്ടിക്കയറിയ സംരക്ഷണഭിത്തിയുടെ കല്‍ക്കെട്ട്‌ തള്ളി അപകടാവസ്ഥയിലായിരിക്കുന്നത്‌. എണ്ണൂറു മീറ്റര്‍ നീളമുള്ള റിവര്‍വ്യൂ റോഡ്‌ മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്‌ മുതല്‍ ഇരട്ടപ്പാലം വരെയുള്ള ഭാഗമാണ്‌ മീനച്ചിലാറിണ്റ്റെ തീരം കെട്ടി വീതികൂട്ടല്‍ ജോലികള്‍ നടന്നുവരുന്നത്‌. ഇതില്‍ ബസ്‌ സ്റ്റാണ്റ്റ്‌ മുതല്‍ ടൗണ്‍ ഹാള്‍ വരെയുള്ള ഭാഗം കെട്ടുതള്ളിയ നിലയിലാണ്‌. റോഡ്‌ തകര്‍ന്നാല്‍ വാന്‍ ദുരന്തമാണ്‌ പാലായെ കാത്തിരിക്കുന്നത്‌. കോടികള്‍ മുടക്കി നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ വാന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. ബിജെപി, ഡിവൈഎഫ്‌ഐ, എന്‍സിപി, ഉള്‍പ്പെടെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സംഭവത്തിനെതിരെ രംഗത്തുവന്നു. മീനച്ചിലാറ്റില്‍ നിന്നും ഏതാണ്ട്‌ പത്ത്മീറ്റര്‍ ഉയരത്തിലാണ്‌ സംരക്ഷണഭിത്തി കെട്ടി റോഡിന്‌ വീതികൂട്ടുന്നത്‌. നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ആദ്യഘട്ടം മുതല്‍ ബിജെപി ഉള്‍പ്പെടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. ഇത്‌ വകവയ്‌ക്കാതെയാണ്‌ നിര്‍മ്മാണം പുരോഗമിച്ചത്‌. മീനച്ചിലാറിണ്റ്റെ വിസ്തീര്‍ണ്ണം ഇല്ലാതാക്കുന്നതും പരിസ്ഥിതിക്ക്‌ കോട്ടം തട്ടുന്നതുമാണ്‌ നിര്‍മ്മാണമെന്ന്‌ ആദ്യംമുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ റിവര്‍വ്യൂ റോഡ്‌ വേണമെന്ന ഒറ്റക്കാരണത്താല്‍ പ്രക്ഷോഭങ്ങളില്‍ നിന്നും രാഷ്‌ട്രീയപാര്‍ട്ടികള്‍ ആദ്യ ഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു. ഇതു മുതലാക്കി കരാറുകാരന്‍ നടത്തിയ നിര്‍മ്മാണമാണ്‌ വാന്‍ ദുരന്തത്തിലേക്കു നയിക്കുന്നത്‌. നിര്‍മ്മാണം നിര്‍ത്തിവച്ച അന്വേഷണം നടത്തണമെന്ന്‌ ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ എന്‍.കെ.ശശികുമാര്‍, നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ പി.പി.നിര്‍മ്മലന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംരക്ഷണഭിത്തി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ അപകടാവസ്ഥയിലായ സംഭവത്തില്‍ എന്‍സിപി ബ്ളോക്ക്‌ കമ്മറ്റി പ്രതിഷേധിച്ചു. റിവര്‍വ്യൂ റോ ഡിണ്റ്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനിടെ സംരക്ഷണഭിത്തി തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന്‌ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍ ആവശ്യപ്പെട്ടു. പുതിയ ട്രാഫിക്‌ പരിഷ്കാരത്തോടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായി റിവര്‍വ്യൂ റോഡ്‌ മാറി. ഇതിണ്റ്റെ നിര്‍മ്മാണത്തില്‍ സംഭവിച്ചിരിക്കുന്ന അപാകതയുടെ ഉത്തരവാദിത്വത്തില്‍ നിന്നും കോണ്‍ട്രാക്ടര്‍ക്ക്‌ ഒഴിഞ്ഞുമാറാനാവില്ല. സംരക്ഷണഭിത്തിയുടെ മുഴുവന്‍ ഭാഗങ്ങളും അടിയന്തിരമായി പരിശോധിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാറിപ്പോര്‍ട്ടിനും ശേഷമേ കോണ്‍ട്രാക്ടര്‍ക്ക്‌ ബന്ധപ്പെട്ട ബില്ലുകള്‍ മാറി നല്‍കാവു എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by