Categories: Thrissur

കുപ്രസിദ്ധ മോഷ്ടാവ്‌ ആക്രി ബഷീറടക്കം നാലംഗ സംഘം അറസ്റ്റില്‍

Published by

തൃശൂര്‍: വാഹനങ്ങളില്‍ കറങ്ങി മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ മോഷ്ടാവ്‌ ആക്രി ബഷീര്‍ അടക്കം നാലംഗസംഘം അറസ്റ്റില്‍. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി.വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ രാത്രികാല പട്രോളിംഗ്‌ ശക്തമാക്കിയതിന്റെ ഫലമായി ഇന്നലെ പുലര്‍ച്ചെ ചെമ്പൂത്ര പെട്രോള്‍ പമ്പിന്‌ സമീപം വെച്ചാണ്‌ ബഷീറിനേയും സംഘത്തേയും പിടികൂടിയത്‌. കാസര്‍ഗോഡ്‌ സ്വദേശിയായ ആക്രിബഷീര്‍ എന്ന ബഷീറിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്‌. കാസര്‍ഗോഡ്‌ സ്വദേശികളായ ഷാഹിദ്‌, രജനീഷ്‌, കൂത്തുപറമ്പ്‌ സ്വദേശി സഗില്‍ എന്നിവരാണ്‌ അറസ്റ്റിലായ മറ്റു മൂന്ന്‌ പേര്‍. ഇന്നലെ പുലര്‍ച്ചെ ഇരുമ്പുഷീറ്റുകള്‍ കയറ്റിയ ട്രക്ക്‌ പട്ടിക്കാട്‌ �ാ‍ഗത്ത്‌ നിന്ന്‌ പാലക്കാട്‌ �ാ‍ഗത്തേക്ക്‌ പോകുന്നത്‌ കണ്ട്‌ സംശയം തോന്നിയ പോലീസ്‌ സംഘം ട്രക്കിനേയും ട്രക്കിന്‌ പുറകിലുണ്ടായിരുന്ന കാറിനേയും പിന്തുടര്‍ന്ന്‌ തടഞ്ഞ്‌ നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ്‌ പ്രതികള്‍ പിടിയിലായത്‌. ട്രക്കിലെ ഇരുമ്പുഷീററുകള്‍ കൊരട്ടിയില്‍ നിന്നും മോഷ്ടിച്ചതാണെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിടിച്ചെടുത്ത ഷീറ്റിന്‌ ഒന്നരലക്ഷം രൂപയോളം ചിലവുവരും. മോഷണത്തിന്‌ ഉപയോഗിച്ച ട്രക്കും കാറും പോലീസ്‌ പിടിച്ചെടുത്തു. പ്രതികളില്‍ നിന്ന്‌ 39,540 രൂപയും പോലീസ്‌ കണ്ടെടുത്തു. ബഷീറിന്റെ പേരില്‍ കാഞ്ഞങ്ങാട്‌, നീലേശ്വരം, താമരശ്ശേരി, മുക്കം, കോടഞ്ഞേരി, ബത്തേരി, ബാലുശ്ശേരി, പേരാമ്പ്ര, കല്‍പ്പറ്റ, അമ്പലത്തറ എന്നീ പോലീസ്‌ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കോഴിക്കോട്‌ ജില്ലാ ജയിലിലും കൊയിലാണ്ടി സബ്‌ ജയിലിലും ഇയാള്‍ ശിക്ഷ അനു�വിച്ചിട്ടുണ്ട്‌. കഴിഞ്ഞയാഴ്ച കുന്നംകുളത്ത്‌ നടന്ന മോഷണക്കേസിലെ പ്രതിയായ സൈനുദ്ദീന്റെ കൂട്ടുപ്രതിയാണ്‌ ബഷീര്‍. വീടു കുത്തിത്തുറന്ന്‌ മോഷണം, റബ്ബര്‍ കട തകര്‍ത്ത്‌ മോഷണം എന്നിവയിലാണ്‌ ഇയാള്‍ സ്പെഷ്യലൈസ്‌ ചെയ്തിട്ടുള്ളത്‌. കാഞ്ഞങ്ങാട്‌, കൊരട്ടി എന്നിവിടങ്ങളില്‍ സ്വര്‍ണ്ണം മോഷ്ടിച്ചകേസിലും ഇയാള്‍ പ്രതിയാണ്‌. ഹൈവേ പോലീസ്‌ എസ്‌.ഐ സണ്ണി, പീച്ചി എസ്‌.ഐ ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. തൃശൂര്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ടി.കെ.തോമസ്‌, ക്രൈം ഡിറ്റാച്ച്മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ മുഹമ്മദ്‌ ആരിഫ്‌, ഒല്ലൂര്‍ സി.ഐ സി.എം.ദേവദാസ്‌, കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്‌ അംഗങ്ങളായ എസ്‌.ഐ ഫിലിപ്പ്‌ വര്‍ക്ഷീസ്‌, എ.എസ്‌.ഐ ഡേവിസ്‌, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ്‌ റാഫി, കൃഷ്ണകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, ഉല്ലാസ്‌, ഡേവിസ്‌ തോമസ്സ്‌, സുകൃതകുമാര്‍, സതീശന്‍, ഷൈന്‍ എന്നിവരാണ്‌ രാത്രിപട്രോളിംഗിനുണ്ടായിരുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts