Categories: Kannur

ആര്‍എസ്‌എസ്‌ കാര്യാലയത്തിനുനേരെ അക്രമം; വസ്തുവകകള്‍ കൊള്ളയടിച്ചു

Published by

ഏച്ചൂറ്‍: കഴിഞ്ഞരണ്ടുവര്‍ഷത്തോളമായി ഏച്ചൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്‍എസ്‌എസ്‌ കാര്യാലയം ശനിയാഴ്ച രാത്രി ഒരുസംഘം അക്രമിച്ച്‌ വസ്തുവകകള്‍ കൊള്ളയടിച്ചു. സ്ഥലത്തെ സിപിഎമ്മുകാരാണ്‌ അക്രമത്തിന്‌ പിന്നിലെന്നാണ്‌ സൂചന. കാര്യാലയത്തിണ്റ്റെ വാതിലുകളും ജനലുകളും ഓടുകളും തല്ലിത്തകര്‍ത്ത അക്രമിസംഘം അകത്തുണ്ടായിരുന്ന ഡോക്ടര്‍ജി, ഗുരുജി എന്നിവരുടെ ഛായാചിത്രങ്ങളും മേശ, കസേര തുടങ്ങിയ വസ്തുവകകളും കൊള്ളയടിച്ചു. കഴിഞ്ഞദിവസം ഏച്ചൂരില്‍ നടന്ന രക്ഷാബന്ധന മഹോത്സവത്തില്‍ സിപിഎം അനുഭാവികളടക്കം ൨൦൦ ലേറെ പേര്‍ പങ്കെടുത്തിരുന്നു. ഇതിലുള്ള പരിഭ്രാന്തിയാണ്‌ അക്രമത്തിന്‌ കാരണമെന്നാണ്‌ സൂചന. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ചക്കരക്കല്ല്‌ പോലീസില്‍ പരാതി നല്‍കി. ഏച്ചൂരിലുളള ആര്‍എസ്‌എസ്‌ കാര്യാലയം അക്രമിച്ച സംഭവത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍ ശക്തിയായി പ്രതിഷേധിച്ചു. ആര്‍എസ്‌എസിണ്റ്റേയും മറ്റുസംഘപരിവാര്‍ പ്രസ്ഥാനങ്ങളുടേയും വളര്‍ച്ച കണ്ട്‌ വിറളി പൂണ്ട സിപിഎമ്മുകാര്‍ കാര്യാലയങ്ങള്‍ തകര്‍ത്തും വസ്തുവകകള്‍ കൊള്ളയടിച്ചും പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന്‌ വ്യാമോഹിക്കേണ്ടെന്നും ഇതുപോലുള്ള അക്രമങ്ങള്‍ തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും ജയന്തന്‍ മുന്നറിയിപ്പ്‌ നല്‍കി. അക്രമത്തില്‍ ആര്‍എസ്‌എസ്‌ മണ്ഡല്‍ കാര്യകാരിയും ശക്തിയായി പ്രതിഷേധിച്ചു. ആര്‍എസ്‌എസ്‌ കാര്യാലയം അക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ ഏച്ചൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ എം.വി.പ്രേമരാജന്‍, എ.ദീപക്‌, കെ.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by