Categories: Kasargod

3360 കുപ്പി വിദേശ മദ്യവുമായി യുവാവ്‌ അറസ്റ്റില്‍

Published by

കാഞ്ഞങ്ങാട്‌: മാരുതി ആള്‍ട്ടോകാറില്‍ കടത്തുകയായിരുന്ന 3360 കുപ്പി വിദേശമദ്യം എക്സൈസ്‌ സംഘം പിടികൂടി. ഒരാളെ അറസ്റ്റ്ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സന്ധ്യയ്‌ക്ക്‌ നീലേശ്വരം മാര്‍ക്കറ്റ്‌ ജംഗ്ഷന്‌ സമീപംവച്ചാണ്‌ മദ്യം പിടികൂടിയത്‌. 76 പെട്ടികളിലാണ്‌ മദ്യം സൂക്ഷിച്ചിരുന്നത്‌. മൊത്തം 6064 ലിറ്റര്‍ വരും. ഇതിനു 1,75,000 രൂപ വിലവരുമെന്ന്‌ എക്സൈസ്‌ അധികൃതര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന ഇടുക്കി സ്വദേശിയും അജാനൂറ്‍ കൊളവയലിലെ വാടക ക്വാര്‍ട്ടേഴ്സ്‌ താമസക്കാരനായ ജോഷി പി.ജോസാണ്‌ (26) അറസ്റ്റിലായത്‌. കുടുംബസമേതമാണ്‌ ഇയാള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്‌. ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി രാജേഷാണ്‌ രക്ഷപ്പെട്ടത്‌. മാഹിയില്‍നിന്ന്‌ കാസര്‍കോട്‌ ഭാഗത്തേക്ക്‌ കടത്തുകയായിരുന്നു. മദ്യമെന്ന്‌ എക്സൈസ്‌ പറഞ്ഞു. ദേശീയപാതയില്‍ വാഹന പരിശോധനക്കിടെ കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ കുതിച്ച കാറിനെ എക്സൈസ്‌ സംഘം പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. പരിശോധനയില്‍ കാറിണ്റ്റെ നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തി. നമ്പര്‍ ബൈക്കിണ്റ്റേതാണെന്ന്‌ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ട രാജേഷിനെ കണ്ടെത്താന്‍ ശ്രമം തുടരുന്നതായി എക്സൈസ്‌ അധികൃതര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ്ഗ്‌ എക്സൈസ്‌ റെയ്ഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ്‌. വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മദ്യവേട്ട നടത്തിയത്‌. പ്രിവണ്റ്റീവ്‌ ഓഫീസര്‍ രഞ്ജിത്ത്‌, എക്സൈസ്‌ ഇന്‍സ്പെക്ടര്‍ മുരളീധരന്‍ നായര്‍, ഗാര്‍ഡുമാരായ അബ്ദുള്ള, വി.ബാബു, കെ.അഞ്ചു, എന്‍.വി.ദിവാകരന്‍, രാജേഷ്‌, ഡ്രൈവര്‍ അഭിന്‍രാജ്സിംഗ്‌ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ഓണത്തിന്‌ കൊഴുപ്പേകാന്‍ വന്‍തോതില്‍ മദ്യം കാസര്‍കോട്‌ ഭാഗത്തെത്തുന്നുണ്ടെന്ന രഹസ്യവിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ എക്സൈസ്‌ വാഹന പരിശോധന അടക്കമുള്ള പരിശോധന ശക്തമാക്കിയിരുന്നു. സാധാരണഗതിയില്‍ കര്‍ണാടകയില്‍ നിന്നാണ്‌ വന്‍തോതില്‍ മദ്യം കാസര്‍കോട്‌ ഭാഗത്ത്‌ എത്തിയിരുന്നത്‌. എന്നാല്‍ ഇതിനു വിരുദ്ധമായി മാഹിയില്‍ നിന്ന്‌ കള്ളക്കടത്തായി കൊണ്ടുവന്ന മദ്യമാണ്‌ നീലേശ്വരത്ത്‌ പിടിച്ചത്‌. ഇതോടെ മാഹിയില്‍ നിന്നും വാന്‍ തോതില്‍ മദ്യം കാസര്‍കോട്‌ ഭാഗത്ത്‌ എത്തുന്നുണ്ടെന്ന്‌ വ്യക്തമായി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts