Categories: Kasargod

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കരുത്‌: എന്‍ജിഒ സംഘ്‌

Published by

കാസര്‍കോട്‌: സര്‍ക്കാര്‍ ജീവനക്കാരുടെ ഭാവിയേയും, സാമൂഹിക സുരക്ഷിതത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന പിഎഫ്‌ആര്‍ഡിഎ ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ എന്‍.ജി.ഒ സംഘ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.കെ.പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍.ജി.ഒ സംഘ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള ഏത്‌ ശ്രമത്തെയും എന്‍.ജി.ഒ.സംഘ്‌ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കും. സേവനാവകാശ നിയമം കൊണ്ടുവരുന്നതിന്‌ മുമ്പ്‌ സര്‍ക്കാര്‍ ഓഫീസുകളിലെ സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും വേണം. ഓഫീസുകളിലെ അടിസ്ഥാന സൗകര്യവും ഭൗതീക സാഹചര്യവും വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നിയമം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ ജില്ലാ വൈസ്പ്രസിഡണ്ട്‌ ബാബു, ഗസറ്റഡ്‌ ഓഫീസേര്‍സ്‌ സംഘ്‌ ജില്ല പ്രസിഡണ്ട്‌ അജയ്കുമാര്‍ മീനോത്ത്‌, കെ.നാരായണന്‍, അഡ്വ.കെ.കരുണാകരന്‍, രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്‌ അഖിലേന്ത്യ പ്രസിഡണ്ട്‌ സി.എച്ച്‌.സുരേഷ്‌, എം.ഭാസ്ക്കരന്‍, പൂവപ്പെ ഷെട്ടി, കെ.രാജന്‍, സി.വിജയന്‍, ശാന്തകുമാരി, ഗോവിന്ദനായിക്‌, കെ.അനില്‍ കുമാര്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പീതാംബരന്‍ സ്വാഗതവും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts