Categories: Kasargod

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട്‌ ബിജെപി മുഖ്യമന്ത്രിക്ക്‌ കത്തയച്ചു

Published by

കാസര്‍കോട്‌: കാ സര്‍കോട്‌ വെടിവെയ്‌പ്പ്‌ കേസ്‌ അന്വേഷിക്കാന്‍ നിയമിച്ച എം.എ.നിസാര്‍ കമ്മീഷനെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന്‌ സംഭവം നടന്നപ്പോള്‍ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. 2009 നവംബര്‍ 15ന്‌ നടന്ന ലീഗ്‌ പരിപാടിയില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും ആസൂത്രിതമായി വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുകയുമായിരുന്നു. പൊതുജനം എതിരായപ്പോള്‍ മുസ്ളീംലീഗ്‌ തന്നെ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയും എം.എ.നിസാര്‍ കമ്മീഷനെ അന്വേഷണ ചുമതലയേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ മുസ്ളീംലീഗ്‌ അടക്കം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ആ സമയത്ത്‌ നിസാര്‍ കമ്മീഷനെ എതിര്‍ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാത്തവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയടക്കം കാബിനറ്റിനെ സ്വാധീനിച്ച്‌ നിസാര്‍ കമ്മീഷനെ പിന്‍വലിച്ച തീരുമാനം ഭരണഘടനാവിരുദ്ധമാണ്‌. ഇത്‌ ജനാധിപത്യത്തെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. അതിനാല്‍ കമ്മീഷനെ സ്വതന്ത്യ്രമായി അന്വേഷിക്കാന്‍ അനുവദിക്കണമെന്നും ശ്രീകാന്ത്‌ നിവദേനത്തില്‍ ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts