Categories: Kasargod

കാസര്‍കോട്‌ ജില്ലയില്‍ കള്ളനോട്ടുകള്‍ വീണ്ടും വ്യാപകം

Published by

കാഞ്ഞങ്ങാട്‌: ഓണം വിപണിയെ ലക്ഷ്യമാക്കി മലയോരവും കടലോരവും ഉള്‍പ്പെടെ ജില്ലയില്‍ ഉടനീളം വന്‍തോതില്‍ കള്ളനോട്ടുകള്‍ ഇറങ്ങിയതായി സംശയിക്കപ്പെടുന്നു. ഓണം, റംസാന്‍ വിപണിയില്‍ നൂറിണ്റ്റെയും അഞ്ഞൂറിണ്റ്റെയും കള്ളനോട്ടുകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ്‌ സൂചന. പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ടുകളുടെ മൊത്ത വിതരണക്കാരും ഏജണ്റ്റുമാരും ഈ മേഖലയില്‍ സജീവമാണ്‌. കടല്‍ വഴി അജാനൂറ്‍, തൈക്കടപ്പുറം, ബേക്കല്‍ തീരങ്ങളില്‍ എത്തുന്ന നോട്ടുകെട്ടുകളാണത്രെ ജില്ലയില്‍ മത്സ്യ തൊഴിലാളികളുടെയും റബ്ബര്‍ തൊഴിലാളികളുടെയും ഇടയിലേക്ക്‌ ഏജണ്റ്റ്മാര്‍ മുഖേന എത്തുന്നത്‌. കള്ളനോട്ടുവ്യാപാരം വീണ്ടും സജീവമായതിന്‌ തെളിവാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കോളിച്ചാല്‍ ഗ്രാമീണ ബാങ്കില്‍ നിന്ന്‌ ലഭിച്ച 5൦൦ണ്റ്റെ നോട്ടുകളെന്ന്‌ ചൂണ്ടിക്കാട്ടുന്നു. തീരപ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ കള്ളനോട്ടുകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഒരു മദ്രസ അദ്ധ്യാപകന്‍ പിടിയിലായത്‌. മലയോരത്ത്‌ കോളിച്ചാല്‍, കള്ളാര്‍ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫൈനാന്‍സ്‌ കമ്പനി നല്‍കിയ നോട്ട്‌ കെട്ടില്‍ ബാങ്കുകാര്‍ നിരവധി കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഫൈനാന്‍സുകാര്‍ ഉടന്‍ തന്നെ നോട്ടുകള്‍ മാറ്റി നല്‍കി രക്ഷപ്പെടുകയായിരുന്നുവത്രെ. ഫൈനാന്‍സ്‌ കമ്പനി ഉടമകളുമായി ബന്ധപ്പെട്ട ഒരു മാര്‍ക്കറ്റ്‌ സൊസൈറ്റിക്കാര്‍ ബാങ്കില്‍ അടച്ച തുകയിലും അടുത്ത ദിവസം 5൦൦റിണ്റ്റെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്‌ മലയോരത്ത്‌ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാല്‍ ബന്ധപ്പെട്ടവര്‍ ബാങ്ക്‌ അധികൃതരെ സ്വാധീനിച്ച്‌ ഒതുക്കി തീര്‍ക്കുകയായിരുന്നുവത്രെ. മൂന്ന്‌ വര്‍ഷം മുമ്പാണ്‌ ഒരു പ്രാദേശിക പാര്‍ട്ടി നേതാവ്‌ മലയോരത്ത്‌ പോലീസ്‌ പിടിയിലായത്‌. ആ കേസ്‌ ഇപ്പോഴും നടന്നുവരികയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts