Categories: Kannur

ആര്‍എസ്പി(ബി) ജില്ലാ കമ്മറ്റി മാതൃസംഘടനയില്‍ ലയിച്ചു

Published by

കണ്ണൂറ്‍: ആര്‍എസ്പി(ബി) ജില്ലാ കമ്മറ്റി പിരിച്ചുവിട്ട്‌ മാതൃസംഘടനയായ ആര്‍എസ്പിയില്‍ ലയിച്ചതായി ആര്‍എസ്പി(ബി) ജില്ലാ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിണ്റ്റെ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും മന്ത്രി ഷിബു ബേബിജോണിണ്റ്റെ ഫ്യൂഡല്‍ മനോഭാവവുമാണ്‌ ജില്ലാ കമ്മറ്റി പിരിച്ചുവിടാനും മാതൃസംഘടനയില്‍ ലയിക്കാനുമുള്ള തീരുമാനമെടുക്കാന്‍ കാരണമെന്ന്‌ ഇവര്‍ പറഞ്ഞു. മന്ത്രിയും ഉപജാപകസംഘവും പ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പോലും തയ്യാറാകാതെ ഏകാധിപതികളെപ്പോലെ പെരുമാറുകയാണ്‌. കെ.വി.കൃഷ്ണണ്റ്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മറ്റിയും കെ.പി.നിസാറിണ്റ്റെ നേതൃത്വത്തിലുള്ള യുവജന വിഭാഗവും പോഷക സംഘടനകളും പിരിച്ചുവിടാനും കാസര്‍കോട്‌ ജില്ലാ സെക്രട്ടറി ഒഴികെയുള്ളവരും പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെക്കാന്‍ തീരുമാനമെടുത്തതായും ഇവര്‍ പറഞ്ഞു. കേരള മോചനയാത്ര, ബേബി ജോണ്‍ അനുസ്മരണം തുടങ്ങി പരിപാടികള്‍ക്കായി അനധികൃതമായി വ്യാപകമായ പിരിവുകള്‍ നടത്തിയതിനെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട്‌ കെ.പി.നിസാര്‍, കെ.വി.നാരായണപ്പണിക്കര്‍, ഇല്ലിക്കല്‍ അഗസ്തി, അമ്പിലോത്ത്‌ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by