Categories: Kannur

കണ്ണൂരിനെ വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണം: ജനതാദള്‍ (യു)

Published by

കണ്ണൂറ്‍: വടക്കന്‍ മലബാറിണ്റ്റെ സമഗ്ര പുരോഗതിക്ക്‌ കണ്ണൂറ്‍ റവന്യു ജില്ലാ വിഭജിക്കണമെന്ന്‌ ജനതാദള്‍ (യുണൈറ്റഡ്‌) ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൂത്തുപറമ്പ്‌, പേരാവൂറ്‍, മട്ടന്നൂറ്‍, ഇരിക്കൂറ്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതും ഇരിട്ടി അസ്ഥാനവുമായ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന മലനാട്‌ ജില്ല രൂപീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. വിഭജനം പിന്നോക്കാവസ്ഥയിലുള്ള മലയോര പ്രദേശങ്ങളുടെ പുരോഗതിക്ക്‌ സഹായകമാവുമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. മലയോര വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം വിജയപ്രദമാക്കുന്നതിന്‌ മലനാട്‌ ജില്ലാ അത്യാന്താപേക്ഷിതമാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഏറ്റവും വലിയ ൩ താലൂക്കുകള്‍ കണ്ണൂറ്‍ ജില്ലയിലാണെന്നതും പിന്നോക്കാവസ്ഥയ്‌ക്ക്‌ കാരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ എം.കെ.സതീഷ്ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. രമേശന്‍ ഇല്ല്യത്ത്‌ സ്വാഗതവും സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by