Categories: Thrissur

മാധ്യമങ്ങളെ തരംതാഴ്‌ത്താനുള്ള ബോധപൂര്‍വമുള്ള ശ്രമം: ശോഭ സുരേന്ദ്രന്‍

Published by

തൃശൂര്‍ : മാധ്യമ മാനേജ്മെന്റുകള്‍ തങ്ങളുടെ ലിംഗനയം പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടണമെന്ന്‌ ഡോ. ടി എന്‍ സീമ എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ 49-ാ‍ം സംസ്ഥാനസമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന വനിതാസെമിനാര്‍ ജോസഫ്‌ മുണ്ടശ്ശേരി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ഡോ.ടി എന്‍ സീമ.

‘മാധ്യമവും ലിംഗനീതിയും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ജനാധിപത്യത്തിന്റെ നെടുംതൂണ്‌ എന്ന വിശേഷണത്തിനു പകരം അലങ്കാരം മാത്രമാക്കി മാധ്യമങ്ങളെ തരംതാഴ്‌ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീയുടെ സ്വത്വബോധത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ലിംഗനീതിയ്‌ക്കായുള്ള പോരാട്ടം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഈ പോരാട്ടത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ രാഷ്‌ട്രീയ പാര്‍ടികള്‍ക്കു കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സെമിനാറില്‍ മിനി മുരിങ്ങത്തേരി അധ്യക്ഷയായി.

ഗീതാ ഗോപി എംഎല്‍എ, പ്രസ്ക്ലബ്‌ പ്രസിഡന്റ്‌ ജോയ്‌ എം മണ്ണൂര്‍, കീയുഡബ്ലിയുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മൊറായി എന്നിവര്‍ സംസാരിച്ചു. എ കൃഷ്ണകുമാരി സ്വാഗതവും മഞ്ജു കുട്ടിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts